ന്യൂഡല്‍ഹി: 2021-ലെ സ്വകാര്യതാ നയത്തിലൂടെ വാട്സാപ്പ് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്‌തെന്ന് ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന് (എന്‍സിഎല്‍എടി) മുന്‍പാകെ മത്സരകമ്മിഷന്‍. ഉപയോക്താക്കളുടെ എണ്ണത്തിലോ ശൃംഖലയുടെ കാര്യക്ഷമതയിലോ വാട്സാപ്പിനൊപ്പം മറ്റാരുമില്ല.

To advertise here,

 

ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ചെറിയ എതിരാളികള്‍ക്കൊന്നും വാട്സാപ്പിന്റെ ആധിപത്യത്തില്‍ തൊടാനായിട്ടില്ലെന്ന് മത്സരകമ്മിഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബല്‍ബീര്‍ സിങ് പറഞ്ഞു. ഈ ആധിപത്യം ദുരുപയോഗംചെയ്താണ് വാട്സാപ്പ് 2021-ല്‍ സ്വകാര്യതാനയം ഉപയോക്താക്കള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. വിപണിയിലെ മേധാവിത്വം ദുരുപയോഗംചെയ്തുവെന്നുകാട്ടി വാട്സാപ്പിന് മത്സരകമ്മിഷന്‍ 2024 നവംബറില്‍ 213.14 കോടി രൂപ പിഴചുമത്തിയിരുന്നു.