
കൊച്ചി: സൈബർ കുറ്റകൃത്യങ്ങൾ പെരുകിയപ്പോൾ ലോകത്ത് എ.ഐ. ഒരേസമയം ആയുധവും പരിചയുമാണെന്നും നിരന്തരമായ ജാഗ്രതയാണ് പോംവഴിയെന്നും കേന്ദ്രസർക്കാരിന്റെ ഡെപ്യൂട്ടി സൈബർ സുരക്ഷാ ഉപദേഷ്ടാവ് ടി.വി. രവിചന്ദ്രൻ പറഞ്ഞു. എല്ലാ മേഖലയിലും പുതിയ സാങ്കേതികവിദ്യകളുടെ സാന്നിധ്യമുണ്ട്. ഇന്ത്യ ഏറ്റവും വേഗത്തിൽ ഡിജിറ്റൽ യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 100 കോടി ഇൻർനെറ്റ് കണക്ഷനുകൾ രാജ്യത്തുണ്ട്. 25 കോടി ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നു. മനുഷ്യമനസ്സും വികാരങ്ങളുമെല്ലാം അളന്ന് കബളിപ്പിക്കാൻ ഇന്ന് സൈബർ കുറ്റവാളികൾ ശ്രമിക്കുന്നു. എല്ലായിടത്തും നുഴത്തുകയറാൻ ശ്രമിക്കുന്നുവെങ്കിലും ടെലി കമ്യൂണിക്കേഷനും ഉൗർജമേഖലയുമാണ് സൈബർ ക്രൈമിന്റെ ലോകം പ്രധാനമായും ഉന്നം വെയ്ക്കുന്നത്. ഇതുരണ്ടുമാണ് സമൂഹത്തിലെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത്. -രവിചന്ദ്രൻ പറഞ്ഞു
വിശ്വാസം നിലർത്തുക എന്നത് വെല്ലുവിളി
വിശ്വാസം നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയായി സൈബർയുഗത്തിൽ മാറിയെന്ന് എസ്.ബി.ഐ. ചെയർമാൻ സി.എസ്. സെട്ടി പറഞ്ഞു. 53 കോടി ഉപയോക്താക്കളാണ് ബാങ്കിനുള്ളത്. ഒരു സെക്കൻഡിൽ 18,000 പണ ഇടപാടുകൾ നടക്കുന്നു. തട്ടിപ്പുകാരെയും വ്യാജന്മാരെയും മുൻകൂട്ടിക്കണ്ട് തടയുകയെന്ന ദൗത്യമാണ് മുന്നിലുള്ളത്. ഒാരോ ഡിജിറ്റൽ ഇടപാടും നിരീക്ഷിക്കപ്പെടുന്നു. സംശയമുള്ളവ കണ്ടെത്തും. കണ്ണിമചിമ്മാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർസെൽ ബാങ്കിനുണ്ട്. സൈബർ കുറ്റങ്ങൾ തടയാൻ കേന്ദ്രസർക്കാർ രൂപവത്കരിച്ച സൈബർ സെക്യൂരിറ്റി സെന്റർ ഫോർ എക്സലൻസ് പല സ്ഥാപനങ്ങളുടെയും സഹകരണത്തിനുള്ളതാണ്.
Content Highlights: Deputy National Cyber Security Advisor TV Ravichandran stated that Artificial Intelligence acts as both a weapon and a shield against rising cyber crimes, with telecom and energy sectors being primary targets, while SBI Chairman CS Setty emphasized that maintaining trust in digital banking is a major ongoing challenge.
Published: 10 Oct 2026, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented