സിഎന്‍എന്‍ പ്ലസ് എന്ന പുതിയ സ്ട്രീമിങ് സേവനം താമസിയാതെ പുറത്തിറക്കുമെന്ന് കേബിള്‍ ന്യൂസ് നെറ്റ് വര്‍ക്ക്  ബുധനാഴ്ച അറിയിച്ചു. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 2.99 ഡോളര്‍ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജോടെയാണ് പുതിയ സ്ട്രീമിങ് സേവനം പ്രവര്‍ത്തനം ആരംഭിക്കുക. 

To advertise here,

ആദ്യത്തെ നാല് ആഴ്ചകളിലാണ് ഓഫര്‍ വിലയില്‍ വരിക്കാര്‍ ആവാന്‍ സാധിക്കുക. 5.99 ഡോളറാണ് യഥാര്‍ത്ഥ നിരക്ക്. ഫോക്‌സ്‌ന്യൂസിന്റെ ഫോക്‌സ് നേഷനിലും ഇതേ നിരക്കാണ്. 

എടി & ടി വാര്‍നര്‍ മീഡിയ ഡിവിഷന്റെ ഒരു യൂണിറ്റായ സിഎന്‍എന്‍ പ്ലസിന് വേണ്ടി 12 കോടി ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്. ഫോക്‌സ് ന്യൂസിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ക്രിസ് വലേസ്, എന്‍പിആര്‍ ഓള്‍ തിങ് കണ്‍സിഡേര്‍ഡ് സഹ അവതാരകന്‍ ഓഡി കോര്‍നിഷ്, ഇന്‍സ്റ്റാഗ്രാം വ്യക്തിത്വവും ഒരു ജനപ്രിയ കുക്കിങ് ന്യൂസ് ലെറ്ററിന്റെ രചയിതാവുമായ അലിസണ്‍ റോമന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി പ്രഗത്ഭരെ സിഎന്‍എന്‍ പ്ലസിന് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്. 

ദിവസേനയുള്ള വാര്‍ത്തകള്‍, ഒറിജനിനല്‍ സീരീസുകള്‍, ട്രൂ ക്രൈം ഷോകള്‍, ഭക്ഷണം, യാത്ര തുടങ്ങിയ ഉള്ളടക്കങ്ങള്‍ സിഎന്‍എന്‍ പ്ലസില്‍ ഉണ്ടാവും.