Click Astro
ഗൂഗിളും (Google), ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ സംരംഭമായ മെയ്റ്റി സ്റ്റാര്‍ട്ട് അപ്പ് ഹബ്ബും ( (MeitY Startup Hub) ചേര്‍ന്ന് നടത്തുന്ന ആപ്പ് സ്‌കെയില്‍ അക്കാദമിയുടെ പ്രോഗ്രാമിലേയ്ക്ക് ആസ്‌ട്രോവിഷന്റെ ക്ലിക്ക് ആസ്‌ട്രോ തിരഞ്ഞെടുക്കപ്പെട്ടു. ജ്യോതിഷ സേവനങ്ങള്‍ നല്‍കുന്ന ആപ്പ് ആണിത്.
ആറു മാസം ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാമിന് കേരളത്തില്‍ നിന്നുള്ള മികച്ച ആപ്പുകളില്‍ നിന്നാണ് ക്ലിക്ക് ആസ്‌ട്രോയെ (clickastro) തിരഞ്ഞെടുത്തത്. സ്റ്റാര്‍ട്ടപ്പുകളുടെ മൊബൈല്‍ ആപ്പുകളെ ലോകോത്തര നിലവാരത്തിലുള്ള ആപ്പുകളുമായി മത്സരിക്കുവാന്‍ സജ്ജമാക്കുന്ന പാഠ്യപദ്ധതിയാണ് ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആപ്പ് സ്‌കെയില്‍ പ്രോഗ്രാമിനായി ഒക്ടോബര്‍ 2021-ല്‍ ആണ് അപേക്ഷകള്‍ ക്ഷണിച്ചത്. 400ലധികം അപേക്ഷകളില്‍ നിന്നാണ് 100 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തത്. മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് , ഗൂഗിള്‍, നാസ്സ് കോം (Nasscom) പ്രതിനിധികളാണ് ഈ പ്രോഗ്രാമിനായി സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ തുടക്ക സ്റ്റാര്‍ട്ടപ്പുകളേയും മധ്യനിര സ്റ്റാര്‍ട്ടപ്പുകളേയും അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയര്‍ത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, സാമൂഹികം, ഈ കോമേഴ്‌സ്, ഗെയിമിങ് തുടങ്ങിയ നിരവധി മേഖലകളെ ഇതിനായി പരിഗണിച്ചിരുന്നു. ഇതില്‍ ഇകൊമേഴ്‌സ് വിഭാഗത്തിലാണ് ക്ലിക്ക് ആസ്‌ട്രോയെ തിരഞ്ഞെടുത്തത്.
'ക്ലിക്ക് ആസ്‌ട്രോയുടെ സേവനങ്ങളെ അന്തര്‍ദേശീയ തലത്തിലെത്തിക്കുവാനുള്ള മികച്ച സൗകര്യമാണിത്. ഞങ്ങളുടെ പുതിയ ബ്രാന്‍ഡിങ്ങിന്റെ ഒരു ലക്ഷ്യം അന്തര്‍ദേശീയ തലത്തിലുള്ള സേവനമായിരുന്നു. ഈ പരിശീലനവും ആശയ വിനിമയങ്ങളും ഞങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുമെന്നതില്‍ സംശയമില്ല', ക്ലിക്ക് ആസ്‌ട്രോവിഷന്‍ മാനേജിങ് ഡയറക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയിലെ 10 ഭാഷകള്‍ കൂടാതെ സിംഹള ഭാഷയിലും സമ്പൂര്‍ണ്ണ ജാതക റിപ്പോര്‍ട്ടുകള്‍ ക്ലിക്ക് ആസ്‌ട്രോ വെബ് സൈറ്റില്‍ ലഭ്യമാണ്. ജ്യോതിഷികള്‍ക്കും ജ്യോതിഷത്തില്‍ വിശ്വാസമുള്ളവര്‍ക്കും സേവനങ്ങള്‍ നല്‍കുന്ന ആസ്‌ട്രോവിഷന്റെ രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡ് ആണ് ക്ലിക്ക് ആസ്‌ട്രോ
Content Highlights: click astro app selected for google meity app scale programme
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..