ബെംഗളൂരു: ബെംഗളൂരുവിലെ ബോയിങ് ഇന്ത്യ എൻജിനിയറിങ് ടെക്‌നോളജി സെന്ററിൽനിന്ന്‌ (ബിഐഇടിസി) 180 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബെംഗളൂരുവിലും പിരിച്ചുവിടലുണ്ടായത്. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം പത്തുശതമാനം കുറയ്ക്കുമെന്ന് ബോയിങ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

To advertise here,

ബോയിങ്ങിന്റെ ഇന്ത്യയിലെ ഏഴായിരത്തോളം ജീവനക്കാരിൽ 6,500 പേരും ബെംഗളൂരുവിലെയും ചെന്നൈയിലെയും ബിഐഇടിസിയിലാണുള്ളത്. അത്യാധുനിക എയ്റോസ്‌പെയ്‌സ് എൻജിനിയറിങ് ജോലികളാണ് ഇവിടെ നടക്കുന്നത്.

2024 ജനുവരിയിൽ ഉദ്ഘാടനംചെയ്ത ബെംഗളൂരുവിലെ ബോയിങ്ങിന്റെ കാംപസ്, യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്.