ഭൂമിക്ക് മുകളില്‍ 100 മൈല്‍ മുതല്‍ 21,000 മൈല്‍ വരെ ദൂരപരിധിയിലുള്ള താഴ്ന്ന ഭ്രമണപഥത്തിലടക്കം 5,408 ഉപഗ്രഹങ്ങള്‍ വിന്യസിക്കാനാണ് പദ്ധതി.

ഉപഗ്രഹ ഇൻർനെറ്റ് സേവന രംഗത്ത് ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന്റെ കുത്തക തകരുന്നു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിനാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം കമ്പനി പ്രഖ്യാപിച്ചു.
ടെറാ വേവ് (TeraWave) എന്ന പുതിയ കമ്പനിയാണ് ബ്ലൂ ഒറിജിൻ അവതരിപ്പിക്കുന്നത്. ടെറാ വേവ് ഉപഗ്രഹഹങ്ങൾ 2027-ന്റെ അവസാനത്തോടെ വിന്യസിക്കാൻ തുടങ്ങും. ഭൂമിക്ക് മുകളിൽ 100 മൈൽ മുതൽ 21,000 മൈൽ വരെ ദൂരപരിധിയിലുള്ള താഴ്ന്ന ഭ്രമണപഥത്തിലടക്കം 5,408 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് പദ്ധതി.
ലോകമെമ്പാടും ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ ശൃംഖല സെക്കൻഡിൽ 6 ടെറാബിറ്റ് വരെ ഡാറ്റാ വേഗം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗാർഹിക ഉപയോക്താക്കളെക്കാൾ എന്റർപ്രൈസ്, ഡാറ്റാ സെന്റർ, സർക്കാർ മേഖലകളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ആധിപത്യം പുലർത്തുന്ന മേഖലയിലേക്കാണ് ബെസോസ് കടന്നുകയറുന്നത്. സ്‌പേസ്എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസായ സ്റ്റാർലിങ്കിന്റെ 9,000-ൽ അധികം ഉപഗ്രഹങ്ങൾ ഇപ്പോൾ ഭ്രമണപഥത്തിലുണ്ട്. ലോകമെമ്പാടുമുള്ള ഏകദേശം 9 ദശലക്ഷം ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനം നൽകുന്നു. അതിനിടെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിക്ക് വേഗം വർദ്ധിപ്പിച്ച് ആമസോൺ രംഗത്തെത്തിയിട്ടുള്ളത്.
യുണൈറ്റഡ് ലോഞ്ച് അലയൻസ്, സ്‌പേസ്എക്‌സ് എന്നിവരുൾപ്പെടെയുള്ള പങ്കാളികളുടെ പിന്തുണയോടെ 2025 ഏപ്രിലിന് ശേഷം 180 ഉപഗ്രഹങ്ങൾ ആമസോൺ വിക്ഷേപിച്ചിരുന്നു. ഉപഗ്രഹ വിക്ഷേപണങ്ങൾ ബ്ലൂ ഒറിജിൻ തന്നെയാവും കൈകാര്യം ചെയ്യുക. 3,236 LEO ഉപഗ്രഹങ്ങളുടെ നിർമാണം ഉടൻ തുടങ്ങാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.
Content Highlights: Jeff Bezos` Blue Origin launches TeraWave, a powerful satellite internet service designed to compete with SpaceX`s Starlink, targeting enterprise and government users with ultra-high speeds.
Published: 22 Jan 2026, 12:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented