അരട്ടൈക്ക് സ്വകാര്യ ആശയവിനിമയം സാധ്യമാക്കാന്‍ കഴിയുമെങ്കിലും സര്‍ക്കാരിന്റെ നിയമപരമായ അധികാരത്തില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ അതിന് കഴിയുമെന്ന് പ്രതീക്ഷിക്കരുത്.

ശ്രീധര്‍ വെമ്പു | Photo - Sridhar Vembu\X
സോഹോയുടെ വൈറല്‍ ആപ്പായ അരാട്ടൈയിലെ സ്വകാര്യതയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെ വിഷയത്തില്‍ വിശദീകരണവുമായി കമ്പനിയുടെ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു. വാട്സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന മികച്ച മെസേജിങ് ആപ്പാണെങ്കിലുംഎന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ കുറവ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ പണിപ്പുരയിലാണെന്നും അത് ഉടന്‍ ലഭ്യമാകുമെന്നും അരാട്ടൈ നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയിലും സ്വകാര്യത സംബന്ധിച്ച ചര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു.
വ്യക്തിപരമായ സ്വകാര്യ ആശയവിനിമയങ്ങള്‍, കോര്‍പ്പറേറ്റ് തലത്തിലുള്ള രഹസ്യ വിവരങ്ങള്‍, വ്യാപാര രഹസ്യങ്ങള്‍ ഒരു നിയമനക്കത്ത് പങ്കുവെക്കുന്നത്, സ്വകാര്യമായി ഒരു ചിത്രം അയക്കുന്നത് ഇത്തരം എല്ലാ ആശയവിനിമയങ്ങള്‍ക്കും അരട്ടൈ ആപ്പ് ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വകാര്യത ഉറപ്പുനല്‍കുമെന്ന് വെമ്പു പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാന്‍ ഞങ്ങള്‍ കഠിനമായി പ്രയത്‌നിക്കും. ഞങ്ങളുടെ സാങ്കേതികവിദ്യയും ഉല്‍പ്പന്നവും സ്വകാര്യത ഒരു പ്രധാന ലക്ഷ്യമായി കണ്ടുകൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വെമ്പു എക്‌സില്‍ കുറിച്ചു.
ഉപഭോക്താക്കളുടെ ഡാറ്റ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് സോഹോ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കമ്പനിയുടെ ധാര്‍മ്മികതയിലൂന്നിയ അടിസ്ഥാന തത്വമാണ്. അവര്‍ക്ക് സാധനങ്ങള്‍ വിറ്റഴിക്കാനായി നിങ്ങളുടെ ഡാറ്റ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നതിലൂടെ അസ്വസ്ഥതയില്‍ നിന്നും സ്വകാര്യതാലംഘനത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. സാഹോയുടെ ഈ സ്വകാര്യതാ വാഗ്ദാനം കോര്‍പ്പറേറ്റ് രഹസ്യങ്ങള്‍ പരസ്യാധിഷ്ഠിത ഡാറ്റാ സംവിധാനങ്ങളിലേക്ക് ചോരുന്നത് തടയുന്നതിനും ബാധകമാണ്.
അരാട്ടൈക്ക് സ്വകാര്യ ആശയവിനിമയം സാധ്യമാക്കാന്‍ കഴിയുമെങ്കിലും സര്‍ക്കാരിന്റെ നിയമപരമായ അധികാരത്തില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാന്‍ അതിന് കഴിയുമെന്ന് പ്രതീക്ഷിക്കരുത്. ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി അവിടുത്തെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ വിപ്ലവകാരിയെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കുന്നുവെങ്കില്‍, അതൊരു വ്യാജ വാഗ്ദാനമാണ്. അത് ഗൂഗിളായാലും ആപ്പിളായാലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ നിയമം അനുസരിക്കേണ്ടിവരും, അതുപോലെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സോഹോയ്ക്ക് യുഎസ് നിയമം പാലിക്കേണ്ടിവരും. അതുകൊണ്ട് രഹസ്യ വിപ്ലവകാരികള്‍ക്ക് രഹസ്യ കാമുകരെപ്പോലെ ആശയവിനിമയം നടത്താമെങ്കിലും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്താനുള്ള തങ്ങളുടെ അവകാശത്തെ കോടതികള്‍ അംഗീകരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അതിനിടെ, അരാട്ടൈ ആപ്പിലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് വെമ്പു സ്ഥിരീകരിച്ചു. ഈ അപ്‌ഡേറ്റ് ആദ്യം നവംബറില്‍ പുറത്തിറക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യം മാനിച്ച് ഇപ്പോള്‍ അത് വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Explore the Arattai privacy debate sparked by Zoho co-founder Sridhar Vembu. Understand his three cases of digital privacy and Zoho`s stance on encryption and data usage
Published: 08 Oct 2025, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented