ആപ്പിൾ തങ്ങളുടെ പുതിയ സ്മാർട്ട് ഹോം ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി ഒരു സുരക്ഷാ ക്യാമറ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. 'പവർ ഓൺ' (Power On) പോഡ്‌കാസ്റ്റിൽ ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപയോക്താക്കൾക്ക് വീഡിയോ ഫൂട്ടേജിന് പകരം സംഭവങ്ങളുടെ ടെക്സ്റ്റ് വിവരണങ്ങൾ മാത്രം നൽകുന്ന രീതിയിലാണ് ഈ ക്യാമറ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതായത് ഈ ക്യാമറ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതിന് പകരം, എഐ (AI) ഉപയോഗിച്ച് ചുറ്റുപാടുകൾ വിശകലനം ചെയ്യുകയും ഉപയോക്താക്കൾക്ക് ടെക്സ്റ്റ് രൂപത്തിലുള്ള വിവരങ്ങൾ (ഉദാഹരണത്തിന്: മുറിയിൽ ആരെങ്കിലും പ്രവേശിച്ചു എന്നത് പോലുള്ള സന്ദേശങ്ങൾ) നൽകുകയുമാണ് ചെയ്യുന്നത്. ദൃശ്യങ്ങൾ സ്റ്റോർ ചെയ്യാതെ തന്നെ വിവരങ്ങൾ വിശകലനം ചെയ്യാൻ ഇതുവഴി സാധിക്കും.
നേരത്തെ ക്യാമറകളോട് കൂടിയ എയർപോഡുകൾ ആപ്പിൾ വികസിപ്പിക്കുന്നുണ്ടെന്ന വാർത്തകൾ വന്നിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് ഈ സുരക്ഷാ ക്യാമറയിലുമെന്ന് ഗുർമൻ വിശദീകരിക്കുന്നു.
ഇമേജ് സെൻസറും അതുമായി ബന്ധപ്പിച്ച എഐ സംവിധാനങ്ങളുമാണ് ഈ ഉപകരണത്തിനുള്ളിൽ പ്രവർത്തിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ ഈ ക്യാമറ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കുകയോ സുരക്ഷിതമായി സൂക്ഷിക്കേണ്ടി വരികയോ ചെയ്യുന്നില്ല. ഒരാൾ മുറിയിലേക്ക് പ്രവേശിക്കുന്നത് തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമുണ്ടെങ്കിലും, ഉപയോക്താവിന് ടെക്സ്റ്റ് വിവരണം മാത്രമായിരിക്കും ലഭിക്കുക.
Content Highlights: Apple is developing an innovative AI-powered smart home security camera that prioritizes user privacy by sending text descriptions of events instead of recording or storing video footage.
Published: 02 Oct 2026, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented