
ഉപയോക്താവ് ഇല്ലാത്തപ്പോഴും അയാൾക്കുവേണ്ടി ജോലികൾ ചെയ്യുന്ന എഐ അസിസ്റ്റന്റായ ക്ലോഡ് ഡ്യുവറ്റ് (Claude Duet) ഇന്ത്യയിൽ അവതരിപ്പിച്ച് ആന്ത്രോപിക്. ഇമെയിലുകൾ നിരീക്ഷിക്കാനും ജോലികൾ ക്രമീകരിക്കാനും മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യാനും ഉപയോക്താവ് കംപ്യൂട്ടറിന് മുന്നിലില്ലാത്തപ്പോഴും പ്രവർത്തിക്കാനും ഇതിന് സാധിക്കും. ഓരോ കാര്യത്തിനും എഐയോട് നിർദേശം നൽകേണ്ട രീതിയിൽനിന്ന് മാറി, ഉപയോക്താവിന്റെ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ സ്വയം കണ്ടെത്തി അവ പൂർത്തിയാക്കുന്ന ഒരു പേഴ്സണൽ അസിസ്റ്റന്റായാണ് ക്ലോഡ് ഡ്യുവറ്റിനെ ആന്ത്രോപിക് അവതരിപ്പിക്കുന്നത്.
ഒരേസമയം നിരവധി ജോലികൾ കൈകാര്യം ചെയ്യേണ്ടിവരുന്ന പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പ് സ്ഥാപകർ, കൺസൾട്ടന്റുമാർ, ചെറുകിട ബിസിനസ് ഉടമകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ എഐ ഏജന്റ് അവതരിപ്പിച്ചിരിക്കുന്നത്. ആന്ത്രോപിക്കിന്റെ ക്ലോഡ് ഒപസ് 5.5 (Claude Opus 5.5) മോഡലിനെ അടിസ്ഥാനമാക്കിയാണ് ക്ലോഡ് ഡ്യുവറ്റിന്റെ പ്രവർത്തനം. സാധാരണ ചാറ്റ്ബോട്ടുകളെപ്പോലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ പ്രവർത്തനം.
രാവിലെയുള്ള പ്രധാന വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ബ്രീഫിങ്ങുകൾ നൽകുക, കണക്ട് ചെയ്തിട്ടുള്ള ആപ്പുകൾ നിരീക്ഷിക്കുക, പ്രധാനപ്പെട്ട ഇമെയിലുകൾ കണ്ടെത്തുക, ഷെഡ്യൂളുകളിലെ സമയക്രമത്തിലെ പൊരുത്തക്കേടുകൾ അറിയിക്കുക തുടങ്ങിയവ ഇതിന് ചെയ്യാനാകും. ഡാഷ്ബോർഡുകൾ നിർമിക്കുക, സാമ്പത്തിക പ്രവചനങ്ങൾ തയ്യാറാക്കുക തുടങ്ങിയ കൂടുതൽ സങ്കീർണമായ ജോലികളും കൈകാര്യം ചെയ്യാൻ കഴിയും.
പ്രോ (Pro), മാക്സ് (Max), അൾട്രാ (Ultra) സബ്സ്ക്രിപ്ഷനുകളിലൂടെ വെയ്റ്റ്‌ലിസ്റ്റ് വഴിയാണ് ഇന്ത്യയിൽ ക്ലോഡ് ഡ്യുവറ്റ് ലഭ്യമാക്കുന്നത്. ടീം പ്ലാൻ ഉപയോക്താക്കൾക്ക് പബ്ലിക് ബീറ്റയിലൂടെയും എന്റർപ്രൈസ് ഉപയോക്താക്കൾക്ക് പ്രൈവറ്റ് ബീറ്റയിലൂടെയും സേവനം ലഭിക്കും.
Content Highlights: Anthropic has launched Claude Duet, an autonomous AI personal assistant powered by Claude Opus 5.5, in India to monitor emails, manage tasks, and schedule meetings even when users are away from their computers. Built for professionals, startup founders, and small business owners, the service is rolling out via waitlist for Pro, Max, and Ultra subscribers alongside beta access for Team and Enterprise users.
Published: 25 Nov 2026, 09:32 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented