ന്ത്രോപ്പിക്കിന്റെ ക്ലോഡ് ചാറ്റ്‌ബോട്ടുമായി ഉപയോക്താക്കൾ നടത്തിയ സ്വകാര്യ സംഭാഷണങ്ങൾ ഗൂഗിൾ സെർച്ച് റിസൾട്ടിൽ പ്രത്യക്ഷപ്പെട്ടതിൽ ആശങ്ക. ക്രിപ്റ്റോ കറൻസി വാലറ്റ് കീകൾ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ പുറത്തായതാണ് ഉപയോക്താക്കൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചത്.

To advertise here,

ഗൂഗിളിൽ ചില സെർച്ച് വേഡുകൾ ടൈപ്പ് ചെയ്തപ്പോഴാണ് ക്ലോഡുമായി നടത്തിയ സംഭാഷണങ്ങളടക്കം ലഭിച്ചതെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കൾ അവകാശപ്പെടുന്നു. ഫോർച്യൂൺ ആണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ടു ചെയ്തത്.

പ്രശ്‌നമുണ്ടാക്കിയത് ഷെയർ ഫീച്ചർ

ക്ലോഡിന്റെ 'ഷെയർ' ഫീച്ചറാണ് പ്രശ്‌നത്തിന് പിന്നിലെന്ന് ഫോർച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. മറ്റുള്ളവർക്ക് സംഭാഷണങ്ങൾ അയയ്ക്കാൻ ഉപയോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നതാണ് ഈ ഫീച്ചർ. അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി മുൻനിര എഐ കമ്പനിയായ ആന്ത്രോപിക് തന്നെ രംഗത്തെത്തി. ചാറ്റുകൾ തിരഞ്ഞ് കണ്ടെത്താൻ സാധ്യമല്ലെന്നും, ലിങ്കുകൾ പങ്കിടുന്ന രീതിയാണ് ഈ പ്രശ്‌നത്തിന് കാരണമെന്നും ആന്ത്രോപിക് പറയുന്നു.

'ക്ലോഡ് സംഭാഷണങ്ങൾ പരസ്യമാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യതാ തത്വങ്ങൾ പ്രകാരം ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളുമായി ചാറ്റ് ഡയറക്ടറികളോ സൈറ്റ്മാപ്പുകളോ കമ്പനി പങ്കുവെക്കുന്നില്ല' - ആന്ത്രോപിക് വക്താവ് ഫോർച്യൂണിനോട് പറഞ്ഞു. ലിങ്കുകൾ ഉപയോക്താക്കൾ പങ്കുവെച്ചാൽ മാത്രമേ മറ്റുള്ളവർക്ക് ലഭ്യമാകൂ. എന്നാൽ ഒരിക്കൽ പങ്കുവെച്ചാൽ, അവ മൂന്നാം കക്ഷികൾവഴി ശേഖരിക്കപ്പെടാം എന്നും ആന്ത്രോപിക് പറയുന്നു.

സ്വകാര്യതാ ആശങ്കകൾ

അതിനിടെ, പുറത്തുവന്ന ചാറ്റുകളിൽ സുപ്രധാന വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജോലി, ആരോഗ്യ വിവരങ്ങൾ, നിയമപരമായ വിഷയങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ധ അഭിപ്രായം തേടാൻ ഉപയോക്താക്കൾ AI അസിസ്റ്റന്റുകൾ ഉപയോഗിക്കാറുണ്ട്. ആന്ത്രോപ്പിക്, ഓപ്പൺഎഐ, xAI എന്നിവ സമാനമായ അപകടഭീഷണി ഉയർത്തുന്നതിനാൽ ഈ പ്രശ്‌നം എങ്ങനെ ശാശ്വതമായി പരിഹരിക്കാൻ കഴിയും എന്നത് എഐ കമ്പനികൾ ഭാവിയിൽ നേരിടാനിരിക്കുന്ന ഗുരുതര വെല്ലുവിളി ആയിരിക്കുമെന്ന് കരുതുന്നു.