ഫോണിലെ ബാറ്ററി പതിവിലും വേഗത്തില്‍ കുറയുന്നതായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തോന്നിയിട്ടുണ്ടോ? ബാറ്ററി കുറയുന്നതിന് കാരണം പലതാകാമെങ്കിലും ഒരു സാധ്യത ചൂണ്ടിക്കാട്ടി പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് ഗൂഗിള്‍. ഇന്‍സ്റ്റാഗ്രാമിന്റെ ഒരു സമീപകാല വെര്ഷന് ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അമിതമായ ബാറ്ററി ഉപയോഗത്തിന് കാരണമായിരുന്നെന്നും, അതിനുള്ള പരിഹാരം പുറത്തിറക്കിയിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം 382.0.0.49.84 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യം ഉപദേശിച്ചുകൊണ്ട് ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഹെല്‍പ്പ് കമ്മ്യൂണിറ്റിയില്‍ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പല ഉപയോക്താക്കളും റിപ്പോര്‍ട്ട് ചെയ്ത ബാറ്ററി കുറയുന്ന പ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ അപ്ഡേറ്റ്. അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍, ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം ആപ്പ് ഐക്കണില്‍ ലോംഗ് പ്രസ് ചെയ്ത് App info തിരഞ്ഞെടുത്ത് ആപ്പ് വെര്ഷന് കണ്ടെത്താന്‍ താഴേക്ക് സ്ക്രോള്‍ ചെയ്യാവുന്നതാണ്.
ഗൂഗിള്‍, സാംസങ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഈ അപ്ഡേറ്റ് ലഭ്യമാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍, ഒരു പിക്സല്‍ സോഫ്റ്റ്വെയര് അപ്ഡേറ്റിന് തൊട്ടുപിന്നാലെ ഗൂഗിള്‍ പിക്സല്‍ ഫോണുകളെ ഈ പ്രശ്നം ബാധിച്ചതായി 9to5Google റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബാറ്ററി കുറയുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഗൂഗിള്‍ ഉപയോക്താക്കളെ ഇന്‍സ്റ്റാഗ്രാം അപ്ഡേറ്റ് നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനു പുറമെ സ്ക്രീനിന്റെ ബാറ്ററി ഉപയോഗം കുറയ്ക്കുന്നതിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ചില നടപടികള്‍ സ്വീകരിക്കാവുന്നതാണ്. സ്ക്രീന്‍ ബ്രൈറ്റ്നെസ് കുറയ്ക്കുക, അഡാപ്റ്റീവ് ബ്രൈറ്റ്നസ് (Adaptive brightness) പ്രവര്‍ത്തനക്ഷമമാക്കുക. ഇങ്ങനെ ചെയ്താല്‍ ഫോണ്‍ നിലവിലെ വെളിച്ചത്തിനനുസരിച്ച് തെളിച്ചം ക്രമീകരിക്കും. ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേകളുള്ള ഫോണുകളില്‍ റിഫ്രഷ് റേറ്റ് കുറഞ്ഞ നിരക്കിലേക്ക് സെറ്റുചെയ്യുക. ഓട്ടോ-ലോക്ക് സമയം കുറയ്ക്കുക, ലൈവ് വാള്‍പേപ്പറുകള്‍ ഒഴിവാക്കുക.
Content Highlights: android battery drain issue google suggests solution
Published: 29 May 2025, 02:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented