ആനന്ദ് അംബാനിയുടെ വാച്ച് പ്രേമം പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചതാണ്. രാധിക മെർച്ചന്റുമായുള്ള വിവാഹസമയത്ത് അദ്ദേഹം ധരിച്ച കോടികൾ വിലയുള്ള വസ്ത്രങ്ങളും ഗാഡ്ജറ്റുകളും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

To advertise here,

അന്ന്, വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷപരിപാടികളിൽ ആനന്ദ് അംബാനിയുടെ കൈയിലുള്ള വാച്ച് മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗ് ആകാംക്ഷയോടെ നോക്കിക്കണ്ടതും സോഷ്യൽ മീഡിയയിൽ വൈറലായതാണ്. ആഡംബര വാച്ച് ബ്രാൻഡായ റിച്ചാർഡ് മില്ലേയുടെ കളക്ഷനിലെ ഏകദേശം എട്ടു കോടിയോളം രൂപ വിലവരുന്ന വാച്ചാണ് ആനന്ദ് അംബാനി അന്ന് കൈയിൽ കെട്ടിയത്. വിവാഹ ശേഷം രാധികാ മെർച്ചന്റുമൊത്തുള്ള ഉല്ലാസ യാത്രകളിൽ അദ്ദേഹത്തിന്റെ കൈയിലെ വാച്ചുകളും മാറി മാറി വന്നു. ഇത് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുകയും ചെയ്തു. 

ഇപ്പോൾ മറ്റൊരു വാച്ചാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 22 കോടിയുടെ വാച്ച് ധരിച്ച് നിൽക്കുന്ന ആനന്ദ് അംബാനിയുടെ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ അടക്കം ചൂടുള്ള ചർച്ചയാകുന്നത്. റിച്ചാർഡ് മില്ലേയുടെ ആർ.എം. 52-04 സ്കൾ ബ്ലൂ സാപിയർ ടൈപ്പ് വാച്ചാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. വെറും മൂന്നെണ്ണം മാത്രമാണ് കമ്പനി ഇതുവരെയായി ഈ പതിപ്പ് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുമായി അത്രയ്ക്കും വേണ്ടപ്പെട്ട ഉപഭോക്താവിന് വേണ്ടിമാത്രമായിട്ടാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 'നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ ഒന്ന് കണ്ടാൽ തന്നെ അത് നിങ്ങളുടെ ഭാഗ്യമായിരിക്കും' എന്ന് സ്വിസ് വാച്ച് നിർമ്മാണ് കമ്പനിയായ റിച്ചാർഡ് മില്ലേ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു.