വിവോ എക്സ്300 സീരീസിലെ എക്സ്300 എഫ്ഇ (X300 FE) സ്മാർട്ട്ഫോൺ റഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ച വിവോ എസ്50 പ്രോ മിനിയുടേതിന് സമാനമായ രൂപകല്പനയും സവിശേഷതകളുമാണ് ഇതിനുള്ളത്.
6.31 ഇഞ്ച് 1.5കെ 120ഹെർട്സ് എൽ.ടി.പി.ഒ. അമോലെഡ് (LTPO AMOLED) സ്ക്രീനുള്ള ഫോണിന് കരുത്തുപകരുന്നത് ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പാണ്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 1/1.95 ഇഞ്ച് സോണി ഐ.എം.എക്സ് 882 സെൻസറുള്ള 50 മെഗാപിക്സൽ 3എക്സ് പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ മുൻ ക്യാമറ എന്നിവയാണ് ഇതിലെ പ്രധാന ക്യാമറ സവിശേഷതകൾ. ഒറിജിൻ ഒ.എസ് 6 അധിഷ്ഠിത ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന ഫോണിന് അഞ്ച് വർഷത്തെ ഒ.എസ് അപ്ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിമാന നിർമാണത്തിന് ഉപയോഗിക്കുന്ന നിലവാരത്തിലുള്ള അലുമിനിയം ഫ്രെയിം, അൾട്രാസോണിക് ഫിംഗർപ്രിന്റ് 2.0, പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനുള്ള ഐ.പി 68 + ഐ.പി 69 റേറ്റിങ് എന്നിവ ഫോണിനുണ്ട്. 90 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ്, 40 വാട്ട് വയർലെസ് ഫ്ലാഷ് ചാർജിങ്, വയർലെസ് റിവേഴ്സ് ചാർജിങ് എന്നിവ പിന്തുണയ്ക്കുന്ന 6500 എം.എ.എച്ച് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
വിവോ എക്സ്300 എഫ്ഇ സവിശേഷതകൾ
- 6.31 ഇഞ്ച് (2640 x 1216 പിക്സൽസ്) 1.5കെ 1-120ഹെർട്സ് എൽ.ടി.പി.ഒ. അമോലെഡ് സ്ക്രീൻ, 4320ഹെർട്സ് ഹൈ ഫ്രീക്വൻസി പി.ഡബ്ല്യു.എം ഡിമ്മിങ്, 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്.
- അഡ്രിനോ 829 ജി.പി.യു ഉള്ള ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3എൻ.എം മൊബൈൽ പ്ലാറ്റ്ഫോം.
- 12 ജി.ബി എൽ.പി.ഡി.ഡി.ആർ 5എക്സ് അൾട്രാ റാം, 256 ജി.ബി / 512 ജി.ബി യു.എഫ്.എസ് 4.1 സ്റ്റോറേജ്.
- ആൻഡ്രോയിഡ് 16 അധിഷ്ഠിതമായ ഒറിജിൻ ഒ.എസ് 6
- ഡ്യുവൽ സിം (നാനോ + നാനോ).
- സോണി ഐ.എം.എക്സ് 921 സെൻസർ, f/1.57 അപ്പർച്ചർ, ഒ.ഐ.എസ് എന്നിവയോടുകൂടിയ 50 മെഗാപിക്സൽ പ്രധാന ക്യാമറ, f/2.2 അപ്പർച്ചറുള്ള 8 മെഗാപിക്സൽ 106° അൾട്രാ വൈഡ് ക്യാമറ, f/2.65 അപ്പർച്ചറുള്ള 50 മെഗാപിക്സൽ ഐ.എം.എക്സ് 882 3എക്സ് പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, ഓറ ലൈറ്റ്.
- f/2.0 അപ്പർച്ചറുള്ള 50 മെഗാപിക്സൽ ഓട്ടോഫോക്കസ് മുൻ ക്യാമറ.
- ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ.
- യു.എസ്.ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ.
- പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള ശേഷി (ഐ.പി 68 + ഐ.പി 69 റേറ്റിങ്).
- അളവുകൾ: 150.83 x 71.76 x 7.99 എം.എം (കൂൾ പർപ്പിൾ / ഗ്രാഫൈറ്റ് ബ്ലാക്ക്) / 8.10 എം.എം (മൂൺ വൈറ്റ്); ഭാരം: 190 ഗ്രാം (മൂൺ വൈറ്റ്) / 191 ഗ്രാം (കൂൾ പർപ്പിൾ / ഗ്രാഫൈറ്റ് ബ്ലാക്ക്).
- 5ജി എസ്.എ/എൻ.എസ്.എ, ഡ്യുവൽ 4ജി വോൾട്ടി, വൈ-ഫൈ 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 6.0, ജി.പി.എസ് (L1 + L5), യു.എസ്.ബി ടൈപ്പ്-സി 2.0, എൻ.എഫ്.സി.
- 90 വാട്ട് ഫാസ്റ്റ് ചാർജിങ്, 40 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ് എന്നിവയോടുകൂടിയ 6500 എം.എ.എച്ച് ബാറ്ററി.
വിലയും ലഭ്യതയും
മൂൺലൈറ്റ് വൈറ്റ്, കൂൾ പർപ്പിൾ, ഗ്രാഫൈറ്റ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ വിവോ എക്സ്300 എഫ്ഇയുടെ വില ആരംഭിക്കുന്നത് 60,299 റൂബിൾസിലാണ് (ഏകദേശം 70,166 രൂപ).
Content Highlights: Vivo has officially launched the X300 FE in Russia, featuring the flagship Snapdragon 8 Gen 5 processor, a massive 6500mAh battery with 90W charging, and a professional-grade 50MP triple camera system.
Published: 07 Mar 2026, 01:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented