വിവോയുടെ വി50 എലൈറ്റ് എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 41,999 രൂപയാണ് വില. ടിഡബ്ല്യുഎസ് 3ഇ ഇയർബഡ്സും ഫോണിനൊപ്പമുണ്ട്. സാധാരണ വി50 മോഡലുകളിൽനിന്ന് എലൈറ്റ് എഡിഷനെ വ്യത്യസ്തമാക്കുന്നത് ഇയർബഡ്സിന്റെ സാന്നിധ്യമാണ്. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വിവോ വി50 എലൈറ്റ് എഡിഷനിലുണ്ട്.
മെയ് 15 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. 3,000 രൂപയുടെ ബാങ്ക് ഓഫറുകളും 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭിക്കും. വിവിധ ഇഎംഐ പ്ലാനുകളും ലഭ്യമാണ്.
ഫോണിന്റെ സവിശേഷതകൾ
സവിശേഷതകളുടെ കാര്യത്തിൽ വിവോ വി50 സ്റ്റാൻഡേർഡ് മോഡലും എലൈറ്റ് എഡിഷനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ടിഡബ്ല്യുഎസ് 3ഇ ഇയർബഡ്സ് ഫോണിനൊപ്പം ലഭിക്കുമെന്നത് മാത്രമാണ് വ്യത്യാസം. 30 ഡെസിബൽ ആക്ടീവ് നോയ്സ് കാൻസലേഷൻ ഫീച്ചർ ഉള്ള ഇയർബഡ്സിന്റെ ഡാർക്ക് ഇൻഡിഗോ കളർ വേരിയന്റാണ് ഫോണിനൊപ്പം ലഭിക്കുക. ഹൈ-റെസലൂഷൻ സ്പീക്കർ ഡ്രൈവറാണ് ഇയർബഡ്സിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. 42 മണിക്കൂർ ബാറ്ററി ലൈഫാണ് ഇയർബഡ്സിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആക്ടീവ് നോയ്സ് കാൻസലേഷൻ ഉപയോഗിക്കുമ്പോൾ 36 മണിക്കൂർ ബാറ്ററി ലഭിക്കും. ഐപി54 വാട്ടർ റെസിസ്റ്റൻസ് റേറ്റിങും ഉണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ ചിപ്പാണ് ഫോണിൽ. 6.77 ഇഞ്ച് ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയ്ക്ക് 4,500 നിറ്റ്സ് ഉയർന്ന ബ്രൈറ്റ്നസുണ്ട്. ക്യാമറയിലേക്ക് വന്നാൽ, ഒഐഎസ് സംവിധാനമുള്ള 50 എംപി പ്രധാന ക്യാമറയും 50 എംപി അൾട്രാ വൈഡ് ലെൻസുമാണ് ഫോണിന്. സെൽഫിക്കായും 50 എംപി ക്യാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് വിവോ വി50-ൽ. വിവിധ എഐ ഫീച്ചറുകൾ ഫോണിൽ ലഭ്യമാണ്.
6,000 എംഎഎച്ച് ബാറ്ററിയിൽ 90 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ലഭ്യമാണ്. ഐപി65, ഐപി69 റേറ്റിങുകളും ഫോണിനുണ്ട്.
Content Highlights: Vivo V50 Elite Edition launched in India with TWS earbuds, 50MP triple camera, 12GB+512GB, 6000mAh
Published: 15 May 2025, 04:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented