മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആഗ്രഹിക്കന്നവര്‍ക്കായി ഏപ്രില്‍ 22, 2025 ചൊവ്വാഴ്ച ടി4 5ജി എന്ന പുതിയ മോഡല്‍ പുറത്തിറക്കി വിവോ. പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ ഐപി65 റേറ്റിങുള്ള ഈ ഫോണ്‍, എഐ ഇറേസ്, എഐ ഫോട്ടോ എന്‍ഹാന്‍സ്, ലൈവ് ടെക്സ്റ്റ്, എഐ നോട്ട് അസിസ്റ്റന്റ്, സൂപ്പര്‍ ഡോക്യുമെന്റ്‌സ്, സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങിയ ജനറേറ്റീവ് എഐ ഫീച്ചറുകളുമായാണ് വരുന്നത്.
വിവോ ടി4 5ജിയില്‍ 6.77 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 5,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. സ്‌ക്രീനിനെ സംരക്ഷിക്കാന്‍ ഷീല്‍ഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു.
ഫോണില്‍ 7,300 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 90 വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ബോക്‌സില്‍ ലഭിക്കും. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമായി വരുന്ന ടി4 5ജി, സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍3 ചിപ്‌സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 15-നെ അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15 ആണ് ഫോണില്‍.
വിവോ ഈ ഫോണിന് രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും വാഗ്ദാനം ചെയ്യുന്നു.
ക്യാമറയിലേക്ക് വന്നാല്‍, ഒഐഎസ് സൗകര്യമുള്ള 50 എംപി പ്രധാന ക്യാമറയും 2 എംപി ബോക്കെ ക്യാമറയും ഫോണിനുണ്ട്. മുന്‍വശത്ത് 32 എംപി സെല്‍ഫി ക്യാമറയും ലഭിക്കും.
വിവോ ടി4 5ജിയുടെ വില 8 ജിബി/128 ജിബി മോഡലിന് 21,999 രൂപ മുതല്‍ ആരംഭിക്കുന്നു. 8 ജിബി/256 ജിബി വേരിയന്റിന് 23,999 രൂപയും 12 ജിബി/256 ജിബി മോഡലിന് 25,999 രൂപയുമാണ് വില. ഫാന്റം ഗ്രേ, എമറാള്‍ഡ് ബ്ലേസ് എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്.
ഏപ്രില്‍ 29 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, വിവിധ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഈ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.
Content Highlights: Vivo T4 5G launched with 7300mAh battery, 120Hz AMOLED display
Published: 22 Apr 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented