ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ ഗ്ലാസുകളിലെ ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്ന വിമര്‍ശനം മെറ്റയും സ്മാര്‍ട്ട്-ഗ്ലാസ് പുറത്തിറക്കുന്ന മറ്റ് കമ്പനികളും നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ക്യാമറകളില്ലാത്ത ആദ്യ സ്മാർട്ട് ഗ്ലാസായ റേ-ബാൻ മെറ്റ ഓഡിയോ (Ray-Ban Meta Audio) യുമായി സോഷ്യൽ മീഡിയ ഭീമനായ മെറ്റ. സ്വകാര്യതയുമായി ബന്ധപ്പെട്ട കടുത്ത വിമർശനം നേരിടേണ്ടിവന്ന പശ്ചാത്തലത്തിലാണ് കമ്പനി ക്യാമറ ഒഴിവാക്കുന്നത്. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ ഗ്ലാസുകളിലെ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുമെന്ന വിമർശനം മെറ്റയും സ്മാർട്ട്-ഗ്ലാസ് പുറത്തിറക്കുന്ന മറ്റ് കമ്പനികളും നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ക്യാമറയ്ക്ക് പകരം മെറ്റയുടെ പുതിയ Muse അസിസ്റ്റന്റാണ് മെറ്റ ഗ്ലാസിൽ ഇടംപിടിച്ചിട്ടുള്ളത്. ഹിയറിങ്-എയ്ഡ് മോഡും മെറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. മെറ്റയുടെ കണക്ട് കോൺഫറൻസിലാണ് ഇവയടക്കമുള്ള സവിശേഷതകൾ ഉൾപ്പെട്ട സ്മാർട്ട് ഗ്ലാസുകൾ കമ്പനി അവതരിപ്പിച്ചത്. ക്യാമറ ഉൾപ്പെട്ട റേ-ബാൻ ഗ്ലാസുകളുടെ മൂന്നാം തലമുറ മോഡലും വിലക്കുറവുള്ള മെറ്റ-ബ്രാന്റഡ് ഫ്രെയിമുകളുടെ പുതിയ പതിപ്പുകളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്.
ഭാരം കുറഞ്ഞു; ബാറ്ററി ലൈഫ് വർധിച്ചു
ഓഡിയോ-മാത്രമുള്ള ഗ്ലാസുകൾ കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുത്താനുളള തീരുമാനമെടുത്തത് ഏകദേശം രണ്ട് വർഷം മുമ്പാണെന്ന് ഒരു അഭിമുഖത്തിൽ മെറ്റ ചീഫ് ടെക്‌നോളജി ഓഫീസർ ആൻഡ്രൂ ബോസ്വർത്ത് പറഞ്ഞിട്ടുണ്ട്. ക്യാമറകൾ ഒഴിവാക്കിയ നടപടി വിലയും ഭാരവും കുറയ്ക്കാനും ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനും മെറ്റയെ സഹായിച്ചതായി അദ്ദേഹം പറയുന്നു. ഗ്ലാസുകളെ ചുറ്റിപ്പറ്റി ആഗോളതലത്തിൽ ഉയർന്നുവന്ന സ്വകാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ഓഡിയോ-മാത്രമുള്ള ഒരു ഉൽപ്പന്നം വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി മെറ്റ കണക്കാക്കുന്നു. ഓൺലൈനിൽ കടുത്ത ആശങ്ക പ്രകടമാണ്. കമ്പനി അതിനെ വളരെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഹിയറിങ് എൻഹാൻസ്‌മെന്റ് ഫീച്ചർ
ക്യാമറ ഒഴിവാക്കിയതിനൊപ്പം 'ഹിയറിങ് എൻഹാൻസ്മെന്റ്' (Hearing Enhancement) എന്ന ഫീച്ചർ മെറ്റ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. കേൾവിക്കുറവുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത ഫീച്ചറാണിത്. ഗ്ലാസിനെ ഹിയറിങ് എയ്ഡ് ആയി മാറ്റാൻ ഈ ഫീച്ചർ സഹായിക്കും.
പെർവേർട്ട് ഗ്ലാസെന്ന വിമർശനം
രഹസ്യമായി ദൃശ്യം പകർത്തുന്നു എന്നതിന്റെ പേരിലാണ് മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾക്ക് വലിയ വിമർശനം നേരിടേണ്ടിവന്നത്. വിമർശകർ അതിനെ 'പെർവേർട്ട് ഗ്ലാസുകൾ' (ലൈംഗിക വൈകൃത ഗ്ലാസുകൾ) എന്നുവിളിച്ചാണ് അധിക്ഷേപിച്ചത്. അപരിചിതരുടെ ദൃശ്യങ്ങൾ പലപ്പോഴും അവരുടെ സമ്മതമില്ലാതെ പകർത്താൻ കണ്ടന്റ് ക്രിയേറ്റർമാർ അടക്കമുള്ളവർ ഈ ഗ്ലാസുകൾ വ്യാപകമായി ദുരുപയോഗപ്പെടുത്തിയതാണ് വിമർശനം വിളിച്ചുവരുത്തിയത്.
Content Highlights: Meta introduced its first camera-free Ray-Ban smart glasses focusing purely on audio., Features a new Hearing Enhancement mode functioning as an over-the-counter hearing aid for mild to moderate hearing loss., Designed to address growing privacy concerns regarding covert filming with smart glasses., Integrates the Muse AI assistant with lighter weight, longer battery life, and a lower price point.
Published: 26 Sept 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented