കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുമായി സാംസങ്. ജൂലായ് 9 ബുധനാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് പരിപാടിയില്‍ വെച്ചാണ് സാംസങ് പുതിയ ഗാലക്‌സി സീ ഫോള്‍ഡ് 7 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത് . 2000 ഡോളര്‍ വിലയുള്ള ഗാലക്‌സി സീ ഫോള്‍ഡ് 7 ജൂലായ് 25 മുതല്‍ ആഗോളവിപണിയിലെത്തും.
ഒരു പുസ്തകം പോലെ തുറക്കാനാവുന്ന ഈ ഫോണ്‍ മുന്‍ പതിപ്പിനേക്കാൾ കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണാണ്. ഫോള്‍ഡ് ചെയ്താല്‍ 8.9 എംഎം കനമുള്ള ഈ ഗാലക്‌സി സീ ഫോള്‍ഡ് 7 ന് 215 ഗ്രാം ആണ് ഭാരം. എങ്കിലും ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ എന്ന നേട്ടം ഓണര്‍ മാജിക് വി5 സ്മാര്‍ട്‌ഫോണിനാണ് 8.8എംഎം കനമാണ് ഇതിനുള്ളത്.
ഗാലക്‌സി സീ ഫോള്‍ഡ് 7 നൊപ്പം ഗാലക്‌സി സീ ഫ്‌ളിപ്പ് 7 , ഗാലക്‌സി സീ ഫ്‌ളിപ്പ് 7 എഫ്ഇ സ്മാര്‍ട്‌ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. ഈ ഫോണുകള്‍ക്ക് യഥാക്രമം 1099.99 ഡോളറും 899.99 ഡോളറുമാണ് വില.
ഇന്ത്യയിലെ വില
ഇന്ത്യയില്‍ ഗാലക്‌സി സീ ഫോള്‍ഡ് 7 ന് 174999 മുതല്‍ ആയിരിക്കും വില. ഗാലക്‌സി സീ ഫ്‌ളിപ്പ് 7 ന് 109999 രൂപയിലും ഗാലക്‌സി സീ ഫ്ളിപ്പ് 7 എഫ്ഇയ്ക്ക് 89999 രൂപയിലും ആയിരിക്കും വില ആരംഭിക്കുക.
പ്രധാന സവിശേഷതകള്‍
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റിലാണ് ഗാലക്‌സി സീ ഫോള്‍ഡ് 7 ന്റെ പ്രവര്‍ത്തനം. 12 ജിബി+512 ജിബി, 12 ജിബി + 256 ജിബി, 16 ജിബി+ 1ടിബി സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്.
ഡിസ്‌പ്ലേ
2184x1968 പിക്‌സല്‍ റസലൂഷനുള്ള ക്യുഎക്‌സ് വിജിഎ + ഡൈനാമിക് അമോലെഡ് 2എക്‌സ് പ്രധാന ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2520 x 1080 പിക്‌സല്‍ റസലൂഷനുള്ള ഫുള്‍ എച്ച്ഡിപ്ലസ് ഡൈനാമിക് അമോലെഡ് 2എക്‌സ് സ്‌ക്രീനാണ് സബ് ഡിസ്‌പ്ലേയില്‍ നല്‍കിയിരിക്കുന്നത്.
ക്യാമറ
- റിയര്‍ ക്യാമറ- 200 എംപി + 12 എംപി + 10 എംപി
- ഓട്ടോഫോക്കസ് സൗകര്യം
- ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍
- ഒപ്റ്റിക്കല്‍ സൂം 3x, ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം 2x (അഡാപ്റ്റീവ് പിക്‌സല്‍ സെന്‍സര്‍ , 30x വരെ ഡിജിറ്റല്‍ സൂം
- ഫ്രണ്ട് ക്യാമറ- 10എംപി
- കവര്‍ ക്യാമറ -10 എംപി
- വീഡിയോ റെക്കോര്‍ഡിംഗ് റെസല്യൂഷന്‍- UHD 8K (7680 x 4320)@30fps
- സ്ലോ മോഷന്‍- 240fps @FHD, 120fps @FHD, 120fps @UHD
- ഗാലക്‌സി സീ ഫോള്‍ഡ് 7 ല്‍ ഡ്യുവല്‍ നാനോ സിം സൗകര്യമുണ്ട്. ഇതില്‍ ഒരു സിം കാര്‍ഡിന് പകരം ഇ-സിം ഉപയോഗിക്കുകയും ചെയ്യാം. യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റിയുണ്ട്. വൈഫൈ, ബ്ലൂടൂത്ത് വി5.4, കണക്ടിവിറ്റിയുണ്ട്. 4400 എംഎഎച്ച് ബാറ്ററിയാണിതില്‍.
Content Highlights: Samsung unveils Galaxy Z Fold7, a thinner foldable phone with a 200MP camera
Published: 09 Jul 2025, 09:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented