റിയല്‍മി നിയോ 7എസ്ഇ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 8400 മാക്‌സ് ചിപ്പ്‌സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 50 എംപി പ്രധാന സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണിതില്‍. 7000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററിയാണ് ഫോണിനുള്ളത്. 80 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.
വില
റിയല്‍മി നിയോ 7എസ്ഇയുടെ 8ജിബി+256ജിബി പതിപ്പിന് ചൈനയില്‍ 1799 യുവാന്‍ ആണ് വില (ഏകദേശം 22000 രൂപ). 12 ജിബി+ 256 ജിബി പതിപ്പിന് 1899 യുവാന്‍ (23000 രൂപ), 12 ജിബി + 512 ജിബി പതിപ്പിന് 2199 യുവാന്‍ (26000 രൂപ), 16 ജിബി+512 ജിബി വേര്‍ഷന് 2499 യുവാന്‍ (30000 രൂപ) എന്നിങ്ങനെയാണ് വില. നിലവില്‍ ചൈനയില്‍ മാത്രമാണ് ഈ ഫോണ്‍ വില്‍പനയ്‌ക്കെത്തുക. മൂന്ന് കളര്‍ ഓപ്ഷനുകള്‍ ഫോണിനുണ്ട്.
സവിശേഷതകള്‍
ഡ്യുവല്‍ നാനോ സിം സൗകര്യമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 6.0 ഓഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.78 ഇഞ്ച് 1.5 കെ 8ടി എല്‍ടിപിഒ ഡിസ്‌പ്ലേയാണ് ഫോണിന് 6000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസുണ്ട്. 450 പിപിഐ ആണ് പിക്‌സല്‍ ഡെന്‍സിറ്റി, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്.
ഒക്ടാകോര്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 8400 മാക്‌സ് ചിപ്പ്‌സെറ്റില്‍ 8 ജിബി, 12 ജിബി, 16 ജിബി റാം ഓപ്ഷനുകളും 512 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ഫോണ്‍ ചൂടുപിടിക്കുന്നത് നിയന്ത്രിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഫോണില്‍ ഒരുക്കിയിട്ടുണ്ട്.
റിയര്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് 882 ഒഐഎസ് ക്യാമറയും 8 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയാണുള്ളത്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.
5ജി കണക്ടിവിറ്റിയുള്ള ഫോണ്‍ ആണിത്. ബ്ലൂടൂത്ത് 5.4, ജിപിഎസ്, എന്‍എഫ്‌സി ഉള്‍പ്പടെയുള്ള കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. അണ്ടര്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സ്പീക്കര്‍, ഐപി 69, ഐപി68, ഐപി 66 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനുണ്ട്.
Content Highlights: Realme Neo 7 SE launched in China with Dimensity 8400 Max, 7000mAh battery
Published: 25 Feb 2025, 10:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented