നത്തിങ് ഫോണ്‍ 2എ യുടെ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു. നീല, മഞ്ഞ, ചുവപ്പ് നിറങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡിസൈനുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് നത്തിങ് ഫോണില്‍ ഇത്രയും നിറങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. കമ്പനി ഇതുവരെ തങ്ങളുടെ ഉല്പന്നങ്ങളില്‍ അവതരിപ്പിച്ച നിറങ്ങളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നത്തിങ്ങിന്റെ വയര്‍ലെസ് ഇയര്‍ബഡ്ഡുകളിലെല്ലാം നേരത്തെ ചുവപ്പ് നിറം ഉപയോഗിച്ചിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പുതിയ ഇയര്‍ (എ)യും കമ്പനി പുറത്തിറക്കിയിരുന്നു. കൂടാതെ നത്തിങ് ഫോണ്‍ 2എയ്ക്ക് ഒരു നീല നിറത്തിലുള്ള വേരിയന്റും അവതരിപ്പിച്ചിരുന്നു.
ഒറ്റനോട്ടത്തില്‍ നത്തിങ് 2എയുടെ വെള്ള നിറത്തിലുള്ള പതിപ്പാണെന്ന് തെറ്റിദ്ധരിച്ചേക്കുമെങ്കിലും ഫോണില്‍ പലയിടങ്ങളിലായി മഞ്ഞ, നീല, ചുവപ്പ് നിറങ്ങള്‍ കാണാം. ക്യാമറ ഐലന്റിന് ചുറ്റും നീലനിറം നല്‍കിയിരിക്കുന്നു. മറ്റ് നിറങ്ങള്‍ ഫോണിന്റെ ബാക്ക് പാനലില്‍ പലയിടങ്ങളിലായി നല്‍കിയിട്ടുണ്ട്.
നത്തിങ് ഫോണ്‍ 2എയുടെ സവിശേഷതകള്‍
മീഡിയാ ടെക് ഡൈമെന്‍സിറ്റി 7200 പ്രോ ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ പരമാവധി 12 ജിബി റാം ഉണ്ട്. 8 ജിബി റാം ബൂസ്റ്റര്‍ സൗകര്യവും ലഭ്യമാണ്. ഇതുവഴി 20 ജിബി റാം ഫോണിന് ലഭിക്കും.
ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിന്. 50 എംപി മെയ്ന്‍ ക്യാമറയും 50 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണിതില്‍. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്‍കിയിരിക്കുന്നു. ഇതേ ക്യാമറാ സംവിധാനമാണ് നത്തിങ് ഫോണ്‍ 2 ലും ഉള്ളത്.
6.7 ഇഞ്ച് ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. 120 ഹെര്‍ട്സ് റിഫ്രഷ്റേറ്റുണ്ട്. 1300 ഉയര്‍ന്ന ബ്രൈറ്റ്നസ് ഉള്ള സ്‌ക്രീന്‍ ആണിത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭിക്കും. എങ്കിലും ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ലഭിക്കില്ല.
ഫോണ്‍ 2എ സ്‌പെഷ്യല്‍ എഡിഷന്‍ വിലയും വിശദാംശങ്ങളും
നത്തിങ്ങ് ഫോണ്‍ 2എയിുടെ സ്‌പെഷ്യല്‍ എഡിഷന്‍ വളരെ പരിമിതമായ എണ്ണം മാത്രമാണ് വില്‍പനയ്‌ക്കെത്തുക. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റാണിതിനുള്ളത്. ഫ്‌ളിപ്കാര്‍ട്ടില്‍ 27999 രൂപയാണ് വില. ജൂണ്‍ അഞ്ച് മുതല്‍ വില്‍പനയ്‌ക്കെത്തും. 1000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്.
Content Highlights: Nothing Phone 2a Special Edition unveiled
Published: 29 May 2024, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented