വിവോയുടെ ഉപ-ബ്രാന്‍ഡായ ഐഖൂ വെള്ളിയാഴ്ച ഇന്ത്യയില്‍ ഐഖൂ Z10, ഐഖൂ Z10എക്‌സ് എന്നീ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. Z സീരീസിലെ ഈ പുതിയ മോഡലുകള്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. ഐഖൂ Z10ല്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പ് ആണുള്ളത്, ഐഖൂ Z10എക്‌സില്‍ ആകട്ടെ മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ്‌സെറ്റ് ആണ് പ്രവര്‍ത്തിക്കുന്നത്. Z10-ല്‍ 7,300എംഎഎച്ച് ബാറ്ററിയും 90വാട്ട് ഫാസ്റ്റ് ചാര്‍ജിങും ഉണ്ട്. അതേസമയം Z10എക്‌സില്‍ 6,500എംഎഎച്ച് ബാറ്ററിയും 44വാട്ട് ചാര്‍ജിങും ഉണ്ട്. രണ്ട് ഫോണുകളും ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 15ലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് 50 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്.
വിലയും ലഭ്യതയും
ഐഖൂ Z 10-ന്റെ 8ജിബി റാം+ 128ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയാണ് വില. 8ജിബി + 256ജിബി, 12ജിബി + 256ജിബി വേരിയന്റുകള്‍ യഥാക്രമം 23,999, 25,999 രൂപയ്ക്ക് ലഭിക്കും. ഗ്ലേസിയര്‍ സില്‍വര്‍, സ്റ്റെല്ലര്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമാണ്. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ഉപയോഗിച്ചാല്‍ 19,999 രൂപ മുതല്‍ വാങ്ങാം.
ഐഖൂ Z10 എക്‌സിന്റെ 6ജിബി + 128ജിബി മോഡലിന് 13,499 രൂപയാണ് വില. 8ജിബി + 128ജിബി, 8ജിബി + 256ജിബി വേരിയന്റുകള്‍ യഥാക്രമം 14,999, 16,499 രൂപയ്ക്ക് ലഭിക്കും. അള്‍ട്രാമറൈന്‍, ടൈറ്റാനിയം നിറങ്ങളില്‍ ലഭ്യമാണ്. ബാങ്ക് ഓഫറുകള്‍ ഉപയോഗിച്ചാല്‍ 12,499 രൂപ മുതല്‍ വാങ്ങാം.
ഈ ഫോണുകള്‍ ഏപ്രില്‍ 16 മുതല്‍ ആമസോണിലും ഐഖൂ ഇന്ത്യ സ്റ്റോറിലും വില്‍പ്പനയ്ക്ക് എത്തും.
ഐഖൂ Z 10 ന്റെ സവിശേഷതകള്‍
- ഡിസ്പ്ലേ: 6.77 ഇഞ്ച് ഫുള്‍-എച്ച്+ അമോലെഡ് (1,080x2,392 പിക്‌സല്‍), 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 387പിപിഐ, 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്
- പ്രോസസര്‍: ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍3
- റാം: 12ജിബി വരെ എല്‍പിഡിഡിആര്‍4എക്‌സ്
- സ്റ്റോറേജ്: 256ജിബി വരെ യുഎഫ്എസ് 2.2
- ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഓഎസ് 15
- റിയര്‍ ക്യാമറ: 50എംപി പ്രൈമറി (ഒഐഎസ് എഫ്/1.8) + 2എംപി (എഫ്/2.4) ഡ്യുവല്‍ ക്യാമറ
- ഫ്രണ്ട് ക്യാമറ: 8എംപി
- ബാറ്ററി: 7,300എംഎഎച്ച്, 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്
- കണക്ടിവിറ്റി: 5ജി, വൈഫൈ, വൈഫൈ ഡയറക്ട്, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ബെയ്‌ദോ, ഗ്ലോനാസ്, ഗലീലിയോ, QZSS, GNSS, യുഎസ്ബി ടൈപ്പ് സി
- സെന്‍സറുകള്‍: ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, കളര്‍ ടെമ്പറേച്ചര്‍, ഇ-കോംപസ്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്, ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍
- നിര്‍മാണം: ഐപി65 റേറ്റിങുള്ള ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സ്
- അളവുകള്‍, ഭാരം: 163 x 76.40 x 7.93മില്ലിമീറ്റര്‍, 199 ഗ്രാം
ഐഖൂ Z 10 എക്‌സിന്റെ സവിശേഷതകള്‍
- ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുള്‍ എച്ച്+ (1,080 x 2,408 പിക്‌സല്‍), 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 393പിപിഐ
- പ്രോസസര്‍: മീഡിയടെക് ഡൈമന്‍സിറ്റി 7300
- റാം: 8ജിബി വരെ
- സ്റ്റോറേജ്: 256ജിബി വരെ
- ഓപ്പറേറ്റിങ് സിസ്റ്റം: ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഓഎസ് 15
- റിയര്‍ ക്യാമറ: 50എംപി പ്രൈമറി (ഓട്ടോഫോക്കസ്) + 2എംപി ബൊക്കെ ഡ്യുവല്‍ ക്യാമറ
- ഫ്രണ്ട് ക്യാമറ: 8എംപി
- ബാറ്ററി: 6,500എംഎഎച്ച്, 44വാട്ട് ഫാസ്റ്റ് ചാര്‍ജിങ്
- കണക്ടിവിറ്റി: 5ജി, വൈഫൈ6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി
- സെന്‍സറുകള്‍: ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, കളര്‍ ടെമ്പറേച്ചര്‍, ഇ-കോംപസ്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ്
- നിര്‍മാണം: ഐപി64 പൊടിയും വെള്ളവും പ്രതിരോധിക്കുന്നു, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍
- അളവുകള്‍, ഭാരം: 165.70 x 76.30 x 8.0 മില്ലി മീറ്റര്‍, 204 ഗ്രാം
Content Highlights: Vivo`s iQOO unveils Z10 & Z10x smartphones in India.
Published: 11 Apr 2025, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented