ഐഖൂ നിയോ 10R ഉടൻ ഇന്ത്യയിലെത്തും. കൃത്യമായ ലോഞ്ച് തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസൈൻ ഘടകങ്ങൾ ഉൾപ്പടെയുള്ള ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. പിൻഭാ​ഗത്തെ ഡിസൈനിനൊപ്പം ആമസോണിലെ ലഭ്യതയും ഒരു കളർ ഓപ്ഷനുമാണ് ഐഖൂ എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. ​

To advertise here,

ഡ്യുവൽ ടോൺ റേജിങ് ബ്ലൂ ഓപ്ഷനിലുള്ള ഫോണാണ് പുറത്തുവിട്ട ചിത്രത്തിലുള്ളത്. പിൻഭാ​ഗത്തെ ക്യാമറ മൊഡ്യൂളും ഇതിൽ കാണാം. ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. ഇതിനു തൊട്ടടുത്തായി എൽഇഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. പവർ ബട്ടണും വോളിയം കൺട്രോൾ ബട്ടണും വലത് ഭാ​ഗത്തായി കാണാം. മൊത്തത്തിൽ ബോക്സി ഡിസൈനാണുള്ളത്. 

നേരത്തെ പുറത്തുവന്ന ചില സൂചനകൾ പ്രകാരം, 50 മെ​ഗാപിക്സലിന്റെ സോണി എൽ.വൈ.ടി-600 പ്രൈമറി ക്യാമറയും എട്ട് മെ​ഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും  10R-ൽ ഉണ്ടായിരിക്കും. 16 മെ​ഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 

​ഗെയിമിങിനുൾപ്പടെ ​ഗംഭീര പെർഫോമെൻസ് നൽകുന്ന ക്വാല്‍കോമിന്റെ സ്നാപ്ഡ്രാ​ഗൺ 8എസ് ജെന്‍ 3 പ്രൊസസറാകും ഫോണിന് കരുത്തേകുക. 8GB+256GB, 12GB+256GB സ്റ്റോറേജ് ഓപ്ഷനുകളിലാകും 10R എത്തുക. 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഒ.എൽ.ഇ.ഡി ഡിസ്പ്ലേ, 6400 എം.എ.എച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാർജർ എന്നിവയാണ് സവിശേഷതകൾ. 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ആമസോണിന് പുറമെ ഐഖൂ ഇ സ്റ്റോറിലും നിയോ 10R ലഭ്യമാകും.