മുംബൈ: ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐഫോൺ 17 ഇന്ത്യൻ വിപണിയിലെത്തി. ആദ്യ ദിവസംതന്നെ പുതിയ ഫോൺ സ്വന്തമാക്കാൻ രാജ്യത്തെ ആപ്പിൾ ഷോറൂമുകളിൽ വൻതിരക്കനുഭവപ്പെട്ടു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സ്, ഡൽഹി സാകേതിലെ സെലക്ട് സിറ്റിവാക്ക് മാൾ, ബെംഗളൂരു മാൾ ഓഫ് ഏഷ്യയിലെ ആപ്പിൾ ഹെബ്ബൽ സ്റ്റോർ എന്നിങ്ങനെ മൂന്ന് ഷോറൂമുകളിലും പുലർച്ചെമുതൽ നീണ്ട നിരയായിരുന്നു.
മുംബൈ ബികെസി ഷോറൂമിൽ രാവിലെ മൂന്നുമണി മുതൽ ക്യൂവിനു തുടക്കമായി. ജോഗേശ്വരിയിൽനിന്ന് മൂന്നുമണിക്ക് ഷോറൂമിലെത്തിയ അമൻ മേമനാണ് ആദ്യ ഐഫോൺ സ്വന്തമാക്കിയത്. കുടുംബാംഗങ്ങൾക്കുൾപ്പെടെ മൂന്നു ഫോണുകളാണ് അമൻ വാങ്ങിയത്.
ഐഫോൺ 17, കനം കുറഞ്ഞ ഐഫോൺ എയർ, ഐഫോൺ 17 പ്രോ, പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡൽ ഫോണുകളും ഇന്ത്യയിലെ ഷോറൂമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈനായി ആപ്പിൾ, ആമസോൺ, ഫ്ളിപ്കാർട്ട്, ക്രോമ, വിജയ് സെയിൽസ്, റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെ ഇ കൊമേഴ്സ് പോർട്ടലുകളിലും ഫോൺ ലഭ്യമാകും. 82,900 രൂപ മുതലാണ് ഐഫോൺ 17 സീരീസ് ഫോണുകൾക്കു വില തുടങ്ങുന്നത്. ഐഫോൺ 17 പ്രോ മാക്സ് ഫോണിന് 2,29,900 രൂപയാണ് കൂടിയവില.
Content Highlights: iPhone 17 series launched in India, drawing massive crowds to Apple showrooms across major cities
Published: 20 Sept 2025, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented