ഹ്യൂമന്‍ മൊബൈല്‍ ഡിവൈസ് (എച്ച്എംഡി) പുതിയ ക്യാമറ കേന്ദ്രീകൃത സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. സ്‌കൈലൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരേയും ഈട് നില്‍ക്കുന്ന ഫോണ്‍ ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടുള്ളതാണ്. 35,999 രൂപയാണ് ഇതിന് വില. എച്ച്എംഡി.കോം, ആമസോണ്‍ എന്നിവിടങ്ങളിലും റീട്ടെയില്‍ സ്‌റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.
ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതില്‍, 108 എംപി വൈഡ് ആംഗിള്‍ ലെന്‍സില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. ഇതോടൊപ്പം 50 എംപി ടെലിഫോട്ടോലെന്‍സ്, 13 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയുമുണ്ട്. കാപ്ചര്‍ ഫ്യൂഷന്‍, നൈറ്റ്‌മോഡ് 3.0, 4എക്‌സ് ഒപ്റ്റിക്കല്‍ സൂം, 50 എംഎം പോര്‍ട്രെയ്റ്റ് ഷോട്ട് പോലുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
കമ്പനിയുടെ ജെന്‍ 2 റിപ്പയറബിലിറ്റി സ്റ്റാന്റേര്‍ഡ് അനുസരിച്ചാണ് എച്ച്എംഡി സ്‌കൈലൈന്‍ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തന്നെ ഫോണ്‍ എളുപ്പം റിപ്പയര്‍ ചെയ്യാനാവും. ബാറ്ററി, ഡിസ്‌പ്ലേ പോലുള്ള അനുബന്ധ ഭാഗങ്ങള്‍ ഇതുവഴി എളുപ്പം മാറ്റാനാവും.
144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള പിഒഎല്‍ഡി ഡിസ്‌പ്ലേ ആണ് എച്ച്എംഡി സ്‌കൈലൈന്. സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. മികച്ച മള്‍ട്ടി ടാസ്‌കിങ് ശേഷി ഇതുവഴി ഫോണിന് കൈവരും. 4600 എംഎഎച്ച് ബാറ്ററിയാണിതില്‍. ഒറ്റ ചാര്‍ജില്‍ 48 മണിക്കൂര്‍ ചാര്‍ജ് ആണ് വാഗ്ദാനം ചെയ്യുന്നത്. വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. ഫോണിന്റെ ബോക്‌സിനുള്ളില്‍ ചാര്‍ജര്‍ ഉള്‍പ്പെടുന്നില്ലെങ്കിലും ഫോണ്‍ വാങ്ങുന്നവര്‍ക്കെല്ലാം പ്രത്യേകം 33 വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്.
Content Highlights: HMD Global`s new Skyline smartphone prioritizes photography and durability.
Published: 17 Sept 2024, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented