
ദുബായ്: ഫ്രഞ്ച് മൊബൈൽ ടെക്നോളജി ബ്രാൻഡായ അൽകാട്ടെൽ യുഎഇയിൽ തങ്ങളുടെ വി3 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. വി3 അൾട്രാ 5ജി, വി3 പ്രോ 5ജി, വി3 ക്ലാസിക് 5ജി എന്നീ മൂന്ന് പുതിയ മോഡലുകളാണ് പുറത്തിറക്കിയത്. നവീനമായ എൻഎക്‌സിടിപേപ്പർ 4 ഇൻ 1 സുപ്പീരിയർ ഡിസ്പ്ലേ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ് ഈ മോഡലുകൾ.
വി3 ക്ലാസിക് 5ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്‌സ്ടിവിഷൻ സുപ്പീരിയർ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 4ജിബി അല്ലെങ്കിൽ 6ജിബി റാം ഓപ്ഷനുകളോടൊപ്പം 16ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി പിന്തുണയും ഈ മോഡലിൽ ലഭ്യമാണ്. 128ജിബി ഇന്റേണൽ സ്റ്റോറേജ് നൽകിയിരിക്കുന്ന ഈ മോഡലിൽ 2ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 50എംപി ഡ്യുവൽ റിയർ ക്യാമറയും സെൽഫികൾക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. വി3 പ്രോ 5 ജി മോഡലിൽ 6.67 ഇഞ്ച് വലിപ്പമുള്ള എൻഎക്‌സ്ടി പേപ്പർ സുപ്പീരിയർ ഡിസ്‌പ്ലേയാണുള്ളത്. 8 ജിബി റാമും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിൽ ലഭ്യമാണ്.
ഈ സീരീസിലെ ഏറ്റവും പ്രീമിയം അനുഭവം നൽകുന്ന വി3 അൾട്രാ 5ജി മോഡൽ 6.8 ഇഞ്ച് വലിപ്പമുള്ള എൻഎക്‌സ്ടിപേപ്പർ സുപ്പീരിയർ ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. 6ജിബി അല്ലെങ്കിൽ 8ജിബി റാം ഓപ്ഷനുകളിലും 18ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയോടെയും ലഭ്യമാണ്. വി3 സീരീസ് യഥാർഥ ഫ്രഞ്ച് എൻജിനീയറിംഗ്, എൻഎക്‌സിടി പേപ്പർ പോലുള്ള വിപ്ലവകരമായ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയാണ് പുറത്തിറങ്ങുന്നതെന്ന് എൻഎക്‌സിടിസെൽ സിഇഒ അതുൽ വിവേക് പറഞ്ഞു. വി3 സീരീസ് യുഎഇയിൽ അവതരിപ്പിക്കുന്നതിന് അൽകാട്ടെലുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐമാർട്ട് ഗ്രൂപ്പ് ആൻഡ് വേൾഡ്വൈഡ് ഐടി സ്ഥാപകനും സിഇഒയുമായ തമീം അഹമ്മദ് സിദ്ദിഖ് പറഞ്ഞു.
Content Highlights: Alcatel unveils its new V3 series smartphones in UAE: V3 Ultra 5G, V3 Pro 5G, and V3 Classic 5G, featuring advanced NXTPaper displays and impressive specs.
Published: 04 Feb 2026, 10:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented