സാംസങ് ഗാലക്‌സി ബുക്ക് 4 എഡ്ജ് പുറത്തിറക്കി. കോപൈലറ്റ് കീയോടുകൂടിയ കമ്പനിയുടെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേഴ്‌സണല്‍ കംപ്യൂട്ടറാണിത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ എക്‌സ് എലൈറ്റ് സി.പി.യു. ആണിതിന് ശക്തിപകരുന്നത്. ആദ്യ കോപൈലറ്റ് പ്ലസ് പി.സികളില്‍ ഒന്നാണിത്. എ.ഐ. സംവിധാനങ്ങളോടുകൂടിയ വിന്‍ഡോസ് ഒ.എസ്. പി.സികളാണ് കോപൈലറ്റ് പ്ലസ്.
ഈ ലാപ്‌ടോപ്പിനെ ഗാലക്‌സി ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനാവും. ഒപ്പം സര്‍ക്കിള്‍ ടു സെര്‍ച്ച്, ലൈവ് ട്രാന്‍സ്ലേറ്റ്, ചാറ്റ് അസിസ്റ്റ് തുടങ്ങിയ ഗാലക്‌സി എ.ഐ. ഫീച്ചറുകളും ഉപയോഗിക്കാം.
ഗാലക്‌സി ബുക്ക് 4 എഡ്ജിന് 14 ഇഞ്ച്, 16 ഇഞ്ച് മോഡലുകളാണുള്ളത്. 3 കെ 120 ഹെര്‍ട്‌സ് അമോലെഡ് ടച്ച് സ്‌ക്രീന്‍ ആണിതിന്. സാധാരണ ഉള്ളടക്കങ്ങള്‍ക്ക് 400 നിറ്റ്‌സ് വരെ ഉയര്‍ന്ന ബ്രൈറ്റ്‌നെസ് ലഭിക്കും. എച്ച്ഡി.ആര്‍. വീഡിയോകള്‍ക്ക് 500 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് ഉണ്ടാവും.
ഗാലക്‌സി ബുക്ക് 4 എഡ്ജ് ന്റെ 14 ഇഞ്ച് പതിപ്പില്‍ 12 കോര്‍ സ്‌നാപ്ഡ്രാഗണ്‍ എക്‌സ് എലൈറ്റ് പ്രൊസസറാണുള്ളത്. 16 ഇഞ്ച് വേരിയന്റില്‍ ഇതേ പ്രൊസസര്‍ ആണെങ്കിലും ക്ലോക്ക് സ്പീഡില്‍ വ്യത്യാസമുണ്ടാവും. എ.ഐ. ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിന് 45 ടോപ്‌സ് പ്രകടനം കാഴ്ചവെക്കുന്ന ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും രണ്ട് ലാപ്‌ടോപ്പിലെയും പ്രൊസസറുകളിലുണ്ടാവും. കോപൈലറ്റ് പ്ലസിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളതിനേക്കാള്‍ ശേഷിയുണ്ട് ഇതിന്.
വിന്‍ഡോസ് 11 അടിസ്ഥാനമാക്കിയാണ് ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനം. 16 ജിബി റാമും 1 ടി.ബി. എസ്എസ്ഡി സ്റ്റോറേജുമുണ്ട്.
14 ഇഞ്ച് ഗാലക്‌സി ബുക്ക് 4 എഡ്ജില്‍ രണ്ട് യുഎസ്ബി 4 ടൈപ്പ് സി പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ 2.1 കണക്ടര്‍, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയുണ്ടാവും. 16 ഇഞ്ച് മോഡലുകളില്‍ ഇതോ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്കൊപ്പം യുഎസ്പി 3.2 ടൈപ്പ് എ പോര്‍ട്ടും ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ടാവും.
14 ഇഞ്ച് പതിപ്പിന് 1.16 കിലോഗ്രാം ആണ് ഭാരം. 16 ഇഞ്ച് മോഡലിന് 1.55 കിലോഗ്രാം ഭാരമുണ്ടാവും.
65 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലാപ്‌ടോപ്പിലുണ്ട്ട. ബാറ്ററിയില്‍ 22 മണിക്കൂര്‍ നേരം വീഡിയോ പ്ലേബാക്ക് സമയം വാഗ്ദാനം ചെയ്യുന്നുണ്ട്.
ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കൊറിയ, സ്‌പെയിന്‍, യു.കെ., യു.എസ്. എന്നിവിടങ്ങളിലാണ് ലാപ്‌ടോപ്പ് ആദ്യം എത്തുക. ജൂണ്‍ 18 മുതലാണ് വില്പന ആരംഭിക്കുക. ഇന്ത്യയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല.
Content Highlights: Samsung launches Galaxy Book4 Edge
Published: 03 Jun 2024, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented