പ്പിള്‍ ഈ വര്‍ഷം പുറത്തിറക്കാനിരിക്കുന്ന ഐപാഡ് പ്രോ ലൈനപ്പിനൊപ്പം പുതിയ ഐപാഡ് എയറും അവതരിപ്പിക്കും. ഇത്തവണ ആദ്യമായി ഐപാഡ് എയറിന്റെ സ്‌ക്രീന്‍ വലിപ്പം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപാഡ് എയര്‍ ലൈനപ്പിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്ന് കൂടിയാവും ഇത്.  

To advertise here,

പുതിയ വലിപ്പത്തില്‍ ഐപാഡ് എയര്‍

2020 ല്‍ അവതരിപ്പിച്ച ഐപാഡ് എയറിന് 10.9 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഐപാഡ് പ്രോയ്ക്ക് സമാനമായ ഫ്‌ലാറ്റ് എഡ്ജ് ഡിസൈന്‍. ഈ വര്‍ഷം ഇതേ ഡിസൈന്‍ തന്നെ തുടരുമെങ്കിലും സ്‌ക്രീനിന്റെ വലിപ്പം വര്‍ധിക്കും. ബ്ലൂം ബെര്‍ഗ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 12.9 ഇഞ്ച് ഐപാഡ് എയര്‍ മോഡല്‍ ഈ വര്‍ഷം രംഗപ്രവേശം ചെയ്യും. ഇതോടെ ഐപാഡ് എയര്‍ ആദ്യമായി രണ്ട് സ്‌ക്രീന്‍ വലിപ്പത്തില്‍ വിപണിയില്‍ ലഭ്യമാവും. പഴയ പതിപ്പിലേത് പോലെ എല്‍സിഡി സ്‌ക്രീന്‍ തന്നെ ആയിരിക്കും പുതിയ പതിപ്പിലും. 

ക്യാമറ ബമ്പിന്റെ വലിപ്പം വര്‍ധിക്കും. 

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐപാഡ് എയറിന്റെ പുതിയ മോഡലില്‍ പുതിയ ഡിസൈനിലുള്ള ക്യാമറ ബമ്പ് ആയിരിക്കും. നിലവില്‍ വൃത്താകൃതിയിലുള്ള ക്യാമറ ബമ്പ് ആണ് ഐപാഡ് എയറിനുള്ളത്. ഫ്‌ളാഷ് ലൈറ്റ് ബാക്ക് പാനലില്‍ മറ്റൊരിടത്തായി നല്‍കിയിരിക്കുന്നു. 

എന്നാല്‍ പുതിയ ഡിസൈനില്‍ ക്യാമറയും ഫ്‌ളാഷ് ലൈറ്റും ക്യാമറ ബമ്പിനുള്ളില്‍ തന്നെ വരും വിധം വെര്‍ട്ടിക്കലായ കാപ്‌സ്യൂള്‍ ആകൃതിയിലുള്ള ക്യാമറ ബമ്പ് ആയിരിക്കും ഐപാഡ് എയറില്‍. 

പുതിയ മാജിക് കീബോര്‍ഡ് ഇല്ല

ഐപാഡ് പ്രോയ്ക്ക് വേണ്ടി അലൂമിനിയം ഡിസൈനിലുള്ള മാജിക് കീബോര്‍ഡ് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഐപാഡ് എയറിന് വേണ്ടി പുതിയ മാജിക് കീബോര്‍ഡ് ഉണ്ടാവില്ല, 

ഐപാഡ് പ്രോ ലൈനപ്പിന് വേണ്ടി മാത്രമായിരിക്കും പുതിയ മാജിക് കീബോര്‍ഡ് എന്ന് ബ്ലൂം ബെര്‍ഗിലെ ചീഫ് കറസ്‌പോണ്ടന്റായ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നു. പകരം നിലവിലുള്ള മാജിക് കീബോര്‍ഡ് തന്നെ ഉപയോഗിക്കാനാവും.

വരുന്ന മാര്‍ച്ചിലാണ് പുതിയ ഐപാഡ് മോഡലുകള്‍ അവതരിപ്പിക്കുക. ഡിസൈനിലുള്ള ഈ മാറ്റങ്ങള്‍ക്ക് പുറമെ ടാബിന്റെ പ്രവര്‍ത്തനത്തിലും ചിപ്പിലും മാറ്റങ്ങള്‍ വന്നേക്കും. എം1 ചിപ്പിന് പകരം എം2 അല്ലെങ്കില്‍ എം3 ചിപ്പുകള്‍ ഉപയോഗിച്ചേക്കും. പുതിയ കളര്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം.