പുതിയ ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് എസ്ഇ3, ആപ്പിള്‍ വാച്ച് അള്‍ട്ര 3 എന്നിവ പുറത്തിറക്കി. സെപ്റ്റംബര്‍ ഒമ്പതിന് നടന്ന അവതരണ പരിപാടിയിലാണ് ആപ്പിള്‍ ഐഫോണ്‍ 17 സീരീസ്, ആപ്പിള്‍ വാച്ചുകള്‍, എയര്‍പോഡ്‌സ് പ്രോ 3 ഉള്‍പടെയുള്ള പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്. ഹൈപ്പര്‍ടെന്‍ഷന്‍ മോണിറ്ററിങ് ഫീച്ചര്‍ മുതല്‍ ഉപഗ്രഹ കണക്ടിവിറ്റി വരെയുള്ള ഫീച്ചറുകളാണ് ഇത്തവണ ആപ്പിള്‍ വാച്ചുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

To advertise here,

ആപ്പിള്‍ വാച്ച് സീരീസ് 11

  • ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും കനം കുറഞ്ഞ (thin) വാച്ച്
  • മുമ്പത്തെ മോഡലിനേക്കാള്‍ ഇരട്ടിയോളം ബാറ്ററി ലൈഫ്
  • സ്‌ക്രാച്ച് പ്രതിരോധത്തിന്  INX ഗ്ലാസ് + സെറാമിക് കോട്ടിങ്
  • റിസൈക്ള്‍ ചെയ്ത അലുമിനിയവും ടൈറ്റാനിയവും ഉപയോഗിച്ച കേസിങ് നിര്‍മാണം
  • വില $399 മുതല്‍
  • 5G സപ്പോര്‍ട്ട്; സെല്ലുലാര്‍ കണക്ഷനില്‍ കുറവ് ബാറ്ററി ഉപയോഗം

ഹെല്‍ത്ത് ട്രാക്കിംഗ് അപ്ഗ്രേഡുകള്‍:

  • അസാധാരണമായ ഹൃദയ മിടിപ്പ് തിരിച്ചറിഞ്ഞ് അറിയിക്കും (irregular heart rhythm) 
  • രക്തസമ്മര്‍ദ്ദം (blood pressure) മോണിറ്ററിംഗ്
  • ഇസിജി (ECG)
  • Apple Intelligence വഴി മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് ഹൈപ്പര്‍ടെന്‍ഷന്‍ പാറ്റേണ്‍ കണ്ടെത്തല്‍

പുതിയ ഫീച്ചറുകള്‍:

  • വർക്കൗഡ്ഡ് ബഡ്ഡി - എയർപോഡ്സിനൊപ്പം ഫിറ്റ്‌നസ് ട്രാക്കിങ്
  • ഉറക്കത്തിനിടെയുള്ള ശ്വാസ തടസ്സം (sleep apnea) കണ്ടെത്തല്‍
  • സ്ലീപ്പ് സ്കോർ - നല്ലരീതിയില്‍ ഉറങ്ങിയോ എന്ന് മനസിലാക്കാന്‍
  • നോട്ട് എഴുതല്‍ (note-taking), 
  • ലൈവ് ട്രാന്‍സ്ലേഷന്‍ (live translation)

ഫാസ്റ്റ് ചാര്‍ജിംഗ്: മുഴുവന്‍ ചാര്‍ജ് ചെയ്താല്‍ ഏകദേശം 24 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും

ആപ്പിള്‍ വാച്ച് എസ്ഇ 3

  • ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്വാച്ച്
  • 5G സപ്പോര്‍ട്ട്
  • പുതിയ S10 ചിപ്പ്
  • ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ 
  • മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് നാല് മടങ്ങ് സ്‌ക്രാച്ച്, ക്രാക്ക് റെസിസ്റ്റന്‍സ്
  • വില \$249 മുതല്‍

 പുതിയ ഹെല്‍ത്ത് ഫീച്ചറുകള്‍:

  • സ്ലീപ്പ് സ്‌കോര്‍
  • ടെമ്പറേച്ചര്‍ സെന്‍സിംഗ് (Temperature sensing)
  • റെട്രോസ്‌പെക്ടീവ് ഓവുലേഷന്‍ എസ്റ്റിമേറ്റ്
  • ഉറക്കത്തിനിടെയുള്ള ശ്വാസ തടസ്സം (Sleep Apnea) കണ്ടെത്തല്‍

 ഹെല്‍ത്ത് & സേഫ്റ്റി ഫീച്ചറുകള്‍:

  • സൈക്കിള്‍ ട്രാക്കിങ്
  • ഫാള്‍ ഡിറ്റക്ഷന്‍
  • ക്രാഷ് ഡിറ്റക്ഷന്‍
  • എമര്‍ജന്‍സി എസ്ഒഎസ്
  • ഹൃദയാരോഗ്യ അറിയിപ്പുകള്‍

മറ്റ് ഫീച്ചറുകൾ

  • ഓണ്‍ ഡിവൈസ് സിരി
  • ഡബിള്‍ ടാപ്പ്, റിസ്റ്റ് ഫ്‌ളിക്ക് ജസ്റ്ററുകള്‍
  • ലൈവ് ട്രാന്‍സ്ലേഷന്‍ ടെക്സ്റ്റ് സപ്പോര്‍ട്ട്
  • വാച്ച് ഒഎസ്26 
  • വോയ്സ് ഐസൊലേഷന്‍ - കൂടുതല്‍ വ്യക്തമായ കോളുകള്‍ക്കും മീഡിയ പ്ലേബാക്കിനും
  • ബാറ്ററി ലൈഫ് - ഒരു ദിവസം മുഴുവനും
  • 15 മിനിറ്റ് ചാര്‍ജിങില്‍ 8 മണിക്കൂര്‍ വരെ ഉപയോഗിക്കാം

ആപ്പിള്‍ വാച്ച് അള്‍ട്ര 3

 

  • ആപ്പിളിന്റെ ഇതുവരെയുള്ള ഏറ്റവും വലുതും തെളിച്ചമേറിയതുമായ ഡിസ്പ്ലേ
  • കനം കുറഞ്ഞ ബെസലുകള്‍ (Thinner Bezels)
  • 5G സൗകര്യം
  • ടു-വേ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ - മെസേജിംഗിനും ഓഫ്-ഗ്രിഡ് Emergency SOSനും
  • വില $799 മുതല്‍

ബാറ്ററി ലൈഫ്:

  • ഫുള്‍ ചാര്‍ജില്‍ 42 മണിക്കൂര്‍ വരെ
  • Low Power Mode-ല്‍ 72 മണിക്കൂര്‍ വരെ
  • 15 മിനിറ്റ് ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ ഉപയോഗം

Series 11 ന് സമാനമായ ഫീച്ചറുകള്‍

  • രക്തസമ്മര്‍ദ്ദം കണ്ടെത്തല്‍
  • സ്ലീപ്പ് സ്‌കോര്‍
  • അത്യാധുനിക GPS
  • കസ്റ്റമൈസബിള്‍ വര്‍ക്ഔട്ട് വ്യൂസ് (Customizable Workout Views)
  • വര്‍ക്കൗട്ട് ബഡ്ഡി ഫീച്ചറിന്റെമെച്ചപ്പെടുത്തിയ പതിപ്പ് - പ്രത്യേകിച്ച് ആത്‌ലറ്റുകള്‍ക്കും സാഹസിക യാത്രികര്‍ക്കും