ആപ്പിള്‍ വാച്ചിനായി പ്രത്യേക ആപ്പ് പുറത്തിറക്കി വാട്‌സാപ്പ്. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആപ്പിള്‍ വാച്ച് ഉപയോഗിച്ച് കോള്‍ അറിയിപ്പുകള്‍ കാണാനും വാട്‌സാപ്പ് സന്ദേശങ്ങള്‍ വായിക്കാനും വോയ്‌സ് മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യാനും അയക്കാനുമെല്ലാം സാധിക്കുന്ന ആപ്പ് ആണിത്.
ഈ പുതിയ ആപ്പ് ആപ്പിള്‍ വാച്ചില്‍ വാട്‌സാപ്പ് അനുഭവം മെച്ചപ്പെടുത്തും. നിങ്ങളുടെ ഐഫോണ്‍ പുറത്തെടുക്കാതെ തന്നെ ചാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കും. മെസ്സേജുകള്‍ വായിക്കുന്നതിനും മറുപടി നല്‍കുന്നതിനും പുറമേ, ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട നിരവധി ഫീച്ചറുകള്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ഫീച്ചറുകള്‍ ഇവയാണ്:
- മെസ്സേജുകളോട് റിയാക്ട് ചെയ്യാനുള്ള സൗകര്യം.
- കൂടുതല്‍ ചാറ്റ് ഹിസ്റ്ററി സ്‌ക്രീനില്‍ കാണാം
- ചിത്രങ്ങളും സ്റ്റിക്കറുകളും കൂടുതല്‍ വ്യക്തതയോടെ കാണാം.
നിങ്ങളുടെ എല്ലാ വ്യക്തിഗത മെസ്സേജുകളും കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മെറ്റ പറയുന്നു.
ഉപയോഗം
ആപ്പിള്‍ വാച്ച് സീരീസ് ഫോറോ അതിലും പുതിയ മോഡലുകളോ ഉപയോഗിക്കുന്നവര്‍ക്കാണ് വാട്‌സാപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. കൂടാതെ, watchOS 10ഓ അതിലും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമോ ആപ്പിള്‍ വാച്ചില്‍ ഉണ്ടായിരിക്കണം.
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മെസ്സേജിംഗ് ആപ്പാണ് വാട്‌സാപ്പ്. 2025 മെയ് മാസത്തിലെ കണക്കനുസരിച്ച് ഇതിന് 300 കോടി ഉപയോക്താക്കളുണ്ട്. ആപ്പിള്‍ വാച്ച് ആകട്ടെ, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് വാച്ചായി തുടരുന്നു.
മെറ്റ ഭാവിയില്‍ ആപ്പിള്‍ വാച്ചിനായി കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഐപാഡിനുള്ള വാട്‌സാപ്പ് ആപ്പ് അവതരിപ്പിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ വാച്ചിനായി ഔദ്യോഗിക ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സ്‌നാപ്പ്ചാറ്റും ആപ്പിള്‍ വാച്ചിനായി ആപ്പ് പുറത്തിറക്കിയിരുന്നു.
Content Highlights: WhatsApp launches a dedicated app for Apple Watch, allowing users to read messages, record voice notes, and react without needing their iPhone.
Published: 05 Nov 2025, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented