ഓരോ വ്യക്തിയുടെയും ആരോഗ്യ പരിപാലനത്തില്‍ സാങ്കേതികവിദ്യ ഏറെ പ്രധാനപ്പെട്ടൊരു ഭാഗമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യം നോക്കുന്നവര്‍ക്ക് മികച്ചൊരു പങ്കാളിയാണ് ആപ്പിള്‍ വാച്ച് എന്നതില്‍ സംശയം വേണ്ട. ഫിറ്റ്‌നസ് ട്രാക്ക് ചെയ്യാനും, ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനകള്‍ കണ്ടെത്താനും മറ്റുമായി ഒട്ടേറെ ഹെല്‍ത്ത് ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചില്‍ ഒരുക്കിയിട്ടുണ്ട്. ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് മുതല്‍ ഇസിജിയും സൈക്ലിങ് അനലറ്റിക്‌സും വരെ അതിലുണ്ട്. ദൈനം ദിന ആരോഗ്യപരിപാലനത്തിനായി വിവിധ ഫീച്ചറുകള്‍ ഇതിലുണ്ട്.
പുതിയ വാച്ച് ഒഎസ് 10 അപ്‌ഡേറ്റിലൂടെ സൈക്ലിസ്റ്റിന് വേണ്ടിയുള്ള ലൈവ് ആക്ടിവിറ്റി, ഹൈക്കര്‍മാര്‍ക്ക് വേണ്ടിയുള്ള കോംപസ് അപ്‌ഡേറ്റ്, മൂഡ് ട്രാക്കിങ്, ഔട്ട്‌ഡോര്‍ ലൈറ്റ് എക്‌സ്‌പോഷര്‍ മോണിറ്ററിങ് പോലുല്‌ള ഫീച്ചറുകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആപ്പിള്‍വാച്ചിലെ ഉപയോഗപ്രദമായ ആറ് ഫീച്ചറുകള്‍ നോക്കാം.
1. നിങ്ങളുടെ ഹെല്‍ത്ത് പ്രൊഫൈല്‍ ആക്‌സസ് ചെയ്യാം
ഹെല്‍ത്ത് ആപ്പില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍, അതായത് രക്തഗ്രൂപ്പ്, ലിംഗഭേദം, മെഡിക്കല്‍ ഹിസ്റ്ററി, മരുന്നുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്ത് ഹെല്‍ത്ത് പ്രൊഫൈല്‍ നിര്‍മിക്കാം. ഈ വിവരങ്ങള്‍ വാച്ചിലെ Settings > Health > Health Details > Medical ID സന്ദര്‍ശിച്ചാല്‍ കാണാം. ഈ വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാം. അടിയന്തിര സാഹചര്യങ്ങളില്‍ ഈ വിവരങ്ങള്‍ ഉപയോഗപ്രദമാവും.
2. വര്‍ക്കൗട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാം കസ്റ്റമൈസ് ചെയ്യാം
വര്‍ക്ക് ഔട്ട് ആപ്പില്‍ യോഗ, ആയോധനകല, നൃത്തം എന്നിങ്ങനെ വിവിധങ്ങളായ ആക്ടിവിറ്റികള്‍ ലഭ്യമാണ്. സമയം, കലോറി, ദൂരം എന്നിങ്ങനെ ലക്ഷ്യങ്ങള്‍ (goals) സെറ്റ് ചെയ്യാനും കസ്റ്റം വര്‍ക്കൗട്ടുകള്‍ നിര്‍മിക്കാനും സാധിക്കും. ഓട്ടോ പ്ലേ മീഡിയാ ഫീച്ചര്‍ വഴി വര്‍ക്കൗട്ടുകള്‍ക്ക് പ്രചോദനത്തിനായി സംഗീതവും ഉള്‍പ്പെടുത്താനാവും. ആപ്പിള്‍ ഫിറ്റ്‌നസ് പ്ലസ് സബ്സ്‌ക്രൈബര്‍മാര്‍ക്ക് വാച്ചില്‍ നിന്ന് നേരിട്ട് ഗൈഡഡ് വര്‍ക്കൗട്ടുകളും മെഡിറ്റേഷന്‍ സെഷനുകളും ആക്‌സസ് ചെയ്യാം.
3. ഹൈക്കിംഗിനായി കോമ്പസ് വേപോയിന്റുകള്‍
ഹൈക്കര്‍മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് വാച്ച് ഒഎസ് 10 ല്‍ അപ്‌ഡേറ്റ് ചെയ്ത കോംപസ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഓട്ടോമാറ്റിക് ആയി വേ പോയിന്റുകള്‍ നിര്‍മിക്കുകയും, എലവേഷന്‍ ഡാറ്റ കാണിക്കുകയും ചെയ്യും. അവസാന സെല്ലുലാര്‍ എമര്‍ജമന്‍സി കോള്‍ ലൊക്കേഷനും ഇത് മാര്‍ക്ക് ചെയ്യും. മാപ്‌സ് ഡൗണ്‍ലോഡ് ചെയ്യാനും വാച്ചുമായി സിങ്ക് ചെയ്ത് നാവിഗേഷന് സഹായം തേടാനും സാധിക്കും.
4. സൈക്ലിംഗ് തത്സമയം ട്രാക്ക് ചെയ്യാം
സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് ലൈവ് ആക്ടിവിറ്റി ഫീച്ചര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പ്, ദൂരം, എലിവേഷന്‍, സമയം തുടങ്ങിയ വിവരങ്ങള്‍ ഐഫോണിന്റെ ലോക്ക് സ്‌ക്രീനിലോ ഡൈനാമിക് ഐലന്‍ഡിലോ കാണാന്‍ സാധിക്കും. റൈഡ് ചെയ്യുന്നതിനിടയില്‍ നിര്‍ത്താതെ തന്നെ വിവരങ്ങള്‍ അറിയാന്‍ ഇത് സഹായിക്കുന്നു.
5. ഹൃദയാരോഗ്യം നിരീക്ഷിക്കാം
ഹാര്‍ട്ട് റേറ്റ് ആപ്പ് ദിവസം മുഴുവന്‍ ഹൃദയമിടിപ്പിന്റെ ഡാറ്റ രേഖപ്പെടുത്തുകയും കണക്കുകള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അസാധാരണമായ പാറ്റേണുകള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. ആരോഗ്യ നിരീക്ഷണത്തില്‍ ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നത് പ്രധാനമാണ്.
6. ഇസിജി എടുക്കാം
ആപ്പിള്‍ വാച്ച് സീരീസ് 4 ലോ അതിന് ശേഷമുള്ളതോ ആയ ആപ്പിള്‍ വാച്ചുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഡിജിറ്റല്‍ ക്രൗണില്‍ ഒരു വിവരല്‍ വെച്ച് എപ്പോള്‍ വേണമെങ്കിലും ഇലക്ട്രോ കാര്‍ഡിയോ ഗ്രാം എടുക്കാന്‍ സാധിക്കും. ഈ ആപ്പ് ഹൃദയത്തിന്റെ താളം രേഖപ്പെടുത്തുകയും ആട്രിയല്‍ ഫൈബ്രിലേഷന്‍ (atrial fibrillation) പോലുള്ള ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
Content Highlights: Six useful Apple Watch Health Features for daily care, including ECG, Cycling Live Activity, and advanced Compass updates with watchOS 10.
Published: 30 Oct 2025, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented