ഇസ്ലാമാബാദ്: ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ പാകിസ്താന് വിശ്വാസം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളെ തുടർന്ന് ഇന്ത്യയുടെ ആക്രമണങ്ങളെ തടയാൻ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടത് പാകിസ്താനെ മാറി ചിന്തിച്ചിരിപ്പിക്കുകയാണ്. ചൈനയ്ക്ക് പകരം തുർക്കിയിൽനിന്ന് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനാണ് പാകിസ്താന്റെ നീക്കം. തുർക്കിയുടെ അത്യാധുനിക ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനമായ 'സിപ്പർ' (SIPER) സ്വന്തമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.
നിലവിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിതങ്ങളായ എച്ച്.ക്യു-9 ( HQ-9P ), എൽ.വൈ-80( LY-80) എന്നീ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സമീപകാല സംഘർഷങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് പാകിസ്താൻ വിലയിരുത്തുന്നത്. ഈ പരാജയത്തെത്തുടർന്നാണ് കൂടുതൽ വിശ്വസനീയമായ സംവിധാനങ്ങൾക്കായി പാക് സൈനിക തന്ത്രജ്ഞർ തുർക്കിയെ സമീപിച്ചിരിക്കുന്നത്.
തുർക്കി ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഏറ്റവും അത്യാധുനികമായ ദീർഘദൂര ഉപരിതല-വ്യോമ മിസൈൽ (SAM) സംവിധാനമാണിത്. റോക്കെറ്റ്സാൻ (Roketsan), അസെൽസാൻ (Aselsan), ട്യൂബിറ്റക് സാഗെ (TÜBITAK SAGE) എന്നീ തുർക്കിഷ് പ്രതിരോധ സ്ഥാപനങ്ങൾ സംയുക്തമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 100 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള രണ്ട് വകഭേദങ്ങൾ (SIPER-1, SIPER-2) ഈ സംവിധാനത്തിനുണ്ട്.
യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലാണ് ഇതിനെ വികസിപ്പിച്ചത്.
തുർക്കിയുടെ 'സ്റ്റീൽ ഡോം' എന്നറിയപ്പെടുന്ന ബൃഹത്തായ വ്യോമ പ്രതിരോധ പദ്ധതിയുടെ പ്രധാന ഭാഗമാണ് സിപ്പർ വ്യോമപ്രതിരോധ സംവിധാനം. സിപ്പർ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത വരും മാസങ്ങളിൽ തുർക്കി പാകിസ്താൻ അധികൃതർക്ക് മുന്നിൽ പ്രദർശിപ്പിക്കും. നിലവിൽ ചർച്ചകൾ പരീക്ഷണ-മൂല്യനിർണ്ണയ ഘട്ടത്തിലാണെന്നും അന്തിമ കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെന്നുമാണ് വിവരങ്ങൾ. ഈ ഇടപാട് നടന്നാൽ അത് ആഗോള പ്രതിരോധ വിപണിയിൽ തുർക്കിയുടെ വലിയൊരു മുന്നേറ്റമായി കണക്കാക്കപ്പെടും.
Content Highlights: Pakistan dissatisfied with Chinese HQ-9P and LY-80 systems performance., SIPER is a long-range surface-to-air missile system developed by Turkey., SIPER capabilities include intercepting aircraft, cruise missiles, and drones up to 150km., The acquisition is part of Turkey's broader 'Steel Dome' air defense project., Negotiations are currently in the evaluation phase with no final contract signed yet.
Published: 04 Jul 2026, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented