അബുജ: ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ വാങ്ങി പ്രതിസന്ധിയിലായി നൈജീരിയ. വാങ്ങിയ മൂന്ന് യുദ്ധവിമാനങ്ങളിൽ ഒരെണ്ണം മാത്രമാണ് നിലവിൽ നൈജീരിയൻ വ്യോമസേനയ്ക്ക് ഉപയോഗിക്കാൻ കഴിയുന്നത്. മറ്റ് രണ്ടും സാങ്കേതിക തകരാറുകളെ തുടർന്ന് പ്രവർത്തനയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. 2021-ലാണ് ജെ.എഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ നൈജീരിയൻ വ്യോമസേനയുടെ ഭാഗമായത്. വിമാനത്തിന്റെ റഡാർ സംവിധാനത്തിലും ഏവിയോണിക്‌സിലും നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണ ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള ശേഷിയെയും കൃത്യതയെയും ഇത് വലിയതോതിൽ ബാധിക്കുന്നുമുണ്ട്. കൂടാതെ, വിമാനത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ തകരാറുകളുള്ളതായും ആരോപണമുണ്ട്.
വെറും മൂന്ന് വിമാനങ്ങൾ മാത്രമുള്ള ചെറിയൊരു വ്യൂഹത്തെ പരിപാലിക്കുന്നത് തന്നെ ഇപ്പോൾ നൈജീരിയയ്ക്ക് വലിയ ബാധ്യത ആയിരിക്കുകയാണ്. വിമാനങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ലിങ്ക്-17 എന്ന ഡാറ്റാലിങ്ക് സംവിധാനത്തിന് വേഗത കുറവായതിനാൽ മറ്റ് വിമാനങ്ങളുമായോ കമാൻഡ് സെന്ററുകളുമായോ തത്സമയ ആശയവിനിമയവും സാധ്യമാകുന്നില്ല. സ്‌പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവും അറ്റകുറ്റപ്പണികൾ വൈകാൻ കാരണമാകുന്നുണ്ട്.
മാത്രമല്ല, വിമാനത്തിന്റെ എയർഫ്രെയിമിലും എൻജിനിലും പ്രശ്‌നങ്ങളുണ്ട്. വിമാനത്തിന്റെ എയർഫ്രെയിമിലും ചിറകുകൾക്ക് താഴെ ആയുധങ്ങൾ ഘടിപ്പിക്കുന്ന ഭാഗങ്ങളിലും വിള്ളലുകൾ രൂപ്പപെടുന്നുണ്ട്. കുറഞ്ഞ സമയം മാത്രം പറത്തിയ വിമാനങ്ങളിൽ ഇത്തരത്തിൽ ഘടനപരമായ തകർച്ചയുണ്ടാകുന്നത് നൈജീരിയയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മ്യാന്മർ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളാണ് നൈജീരയയ്ക്ക് പുറമെ ഈ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നത്.
റഷ്യൻ നിർമ്മിത ക്ലിമോവ് ആർ.ഡി-93 എഞ്ചിനുകളുടെ വിശ്വാസ്യതയില്ലായ്മയും വിമാനങ്ങൾ നിലത്തിറക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങളിലെ വിലകൂടിയ യുദ്ധവിമാനങ്ങൾക്ക് പകരമായി കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന വിമാനം എന്ന നിലയിലാണ് ജെ.എഫ്-17 ആഗോള വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, നൈജീരിയ നേരിടുന്ന ഈ പ്രതിസന്ധികൾ ജെ.എഫ്-17 വിമാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചോദ്യങ്ങൾ ഉയർത്താൻ കാരണമായിട്ടുണ്ട്.
Content Highlights: Only one out of three JF-17 jets is currently operational in Nigeria., Critical failures reported in radar, avionics, and flight control software., Structural integrity issues, including cracks in airframes and weapon hardpoints., Lack of spare parts and poor data-link connectivity hindering operations., Global reliability concerns raised regarding the China-Pakistan joint project.
Published: 10 Mar 2026, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented