യുഎസിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി 600 ഉപഗ്രഹങ്ങള്‍ വരെ വിന്യസിച്ചേക്കാമെന്ന് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
എഐ-പവേർഡ് വ്യോമ പ്രതിരോധ സംവിധാനവുമായി ഇറ്റാലിയൻ ഡിഫൻസ് - എയ്റോസ്പേസ് ഗ്രൂപ്പായ ലിയോനാർഡോ. 'മൈക്കലാഞ്ചലോ ഡോം' എന്നാണ് ഇതിന്റെ പേര്. നഗരങ്ങൾക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും ബഹുതല പ്രതിരോധ കവചമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഇസ്രായേലിന്റെ 'അയൺ ഡോമി'നെ അനുസ്മരിപ്പിക്കുന്ന പേരുള്ള മൈക്കലാഞ്ചലോ ഡോം.
മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വിവിധതരം വ്യോമാക്രമണങ്ങളെ കണ്ടെത്താനും, ട്രാക്ക് ചെയ്യാനും, തടയാനും, നിർവീര്യമാക്കാനും രൂപകൽപ്പന ചെയ്തതാണിത്. കര, വ്യോമ, സമുദ്ര, ബഹിരാകാശ പ്രതിരോധ പ്ലാറ്റ്ഫോമുകളെ സംയോജിപ്പിക്കുന്ന ഇത് യൂറോപ്പിന്റെ പ്രതിരോധ ശേഷി വൻതോതിൽ വർധിപ്പിക്കും.
നാറ്റോ സഖ്യകക്ഷികൾക്ക് 'ഓപ്പൺ ആർക്കിടെക്ചർ'
ഈ സംവിധാനത്തിന് 'ഓപ്പൺ ആർക്കിടെക്ചർ' രൂപകൽ്പനയാണ് ഉള്ളതെന്നും വിവിധ രാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇത് പ്രാപ്തമാണെന്നും ലിയോനാർഡോ സിഇഒ റോബർട്ടോ സിങ്കോലാനി പറഞ്ഞു. ഏത് രാജ്യത്തിന്റെയും നിലവിലുള്ള പ്രതിരോധ പ്രോട്ടോക്കോളുകളുമായി സംയോജിപ്പിക്കാനും അതിനൊപ്പം പ്രവർത്തിക്കാനും ഈ സംവിധാനത്തിന് കഴിയും.
പ്രതിരോധ ആവശ്യങ്ങൾക്കനുസരിച്ച് സംവിധാനത്തിൽ പരിഷ്‌കരണങ്ങൾ വരുത്തുന്നതിനായി ഇറ്റാലിയൻ സായുധ സേനയുമായി ചേർന്ന് ഒരു സംയുക്ത സംഘം രൂപവത്കരിക്കുമെന്നും കമ്പനി സിഇഒ കൂട്ടിച്ചേർത്തു. പദ്ധതി ഉടൻ ഭാഗികമായി പ്രവർത്തന സജ്ജമാക്കാനാണ് ലിയോനാർഡോ ലക്ഷ്യമിടുന്നത്. 2028-ഓടെ പൂർണ്ണമായ സംവിധാനം വിന്യസിക്കുകയും പ്രവർത്തനക്ഷമമാവുകയും ചെയ്യുമെന്ന് അവർ പറയുന്നു.
ഇലോൺ മസ്‌കിന്റെ യുഎസ് 'ഗോൾഡൻ ഡോമി'ന് എതിരാളി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗോൾഡൻ ഡോം പദ്ധതിക്കായി ഉപഗ്രഹങ്ങളുടെ ഒരു വലിയ ശൃംഖല വികസിപ്പിക്കുന്നതിന് ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന് 2 ബില്യൺ (200 കോടി) ഡോളർ ഫെഡറൽ ഫണ്ടിംഗ് ലഭിച്ചേക്കുമെന്ന് ഈ വർഷം ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മിസൈലുകളും വിമാനങ്ങളും ട്രാക്ക് ചെയ്യാൻ കഴിവുള്ള 'എയർ മൂവിംഗ് ടാർഗെറ്റ് ഇൻഡിക്കേറ്റർ' സംവിധാനമാണിത്. യുഎസിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി 600 ഉപഗ്രഹങ്ങൾ വരെ ഇതിന്റെ ഭാഗമായി വിന്യസിച്ചേക്കാമെന്ന് ദി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
Content Highlights: Leonardo unveils Michelangelo Dome, an AI-powered multi-layered air defense system for cities and infrastructure, bolstering European defense. Open architecture for NATO allies.
Published: 01 Dec 2025, 08:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented