ന്യൂഡൽഹി: വ്യോമസേനയുടെ സ്‌ക്വാഡ്രൺ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽനിന്ന് കൂടുതൽ റഫാൽ വിമാനങ്ങൾ വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനേപ്പറ്റിയുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. 114 റഫാൽ എഫ്-4 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് പുറമെ, ഭാവിയിൽ കൂടുതൽ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ നിര വിപുലീകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വ്യോമസേനയുടെ സ്‌ക്വാഡ്രൺ ശേഷി 42 ആയി നിലനിർത്തണമെങ്കിൽ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമായി വരും. ഒരു സ്‌ക്വാഡ്രണിൽ 18 വിമാനങ്ങൾ എന്ന കണക്കിൽ ഏകദേശം 900 യുദ്ധവിമാനങ്ങൾ ഇതിനായി ആവശ്യമായി വരും.
ഇന്ത്യയുടെ വടക്കും പടിഞ്ഞാറുമുള്ള അതിർത്തികളിൽ നിന്നുള്ള ഭീഷണികൾ ഒരേസമയം നേരിടേണ്ടി വരുന്ന സാഹചര്യത്തെ അഭിമുഖീകരിക്കാൻ കുറഞ്ഞത് 42 മുതൽ 50 സ്‌ക്വാഡ്രണുകൾ എങ്കിലും വേണ്ടിവരും. ഇതിന്റെ ഭാഗമായി ഫ്രാൻസുമായുള്ള വമ്പൻ കരാറിലൂടെ റഫാൽ വിമാനങ്ങളുടെ എണ്ണം 200 കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 36 റഫാലുകളും നാവികസേനയ്ക്കായി ഓർഡർ ചെയ്ത 26 റഫാൽ എം വിമാനങ്ങളും ഉൾപ്പെടെ ആകെ 62 വിമാനങ്ങളാണുള്ളത്. പുതിയ 114 വിമാനങ്ങൾ കൂടി എത്തുന്നതോടെ ഈ എണ്ണം 176 ആകും. വരും വർഷങ്ങളിൽ പഴയ വിമാനങ്ങൾ വിരമിക്കുന്നതോടെയുണ്ടാകുന്ന കുറവ് നികത്താൻ 50 റഫാലുകൾ കൂടി വാങ്ങിയേക്കാം. അങ്ങനെ ഇന്ത്യയുടെ റഫാൽ ശേഖരം 200-ൽ എത്തും. ഇത്രയും റഫാൽ വിമാനങ്ങൾ സ്വന്തമാകുന്നതോടെ ലോകത്തിലേറ്റവും വലിയ റഫാൽ ഓപ്പറേറ്ററായി ഇന്ത്യ മാറുകയും ചെയ്യും.
അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് പ്രധാന യുദ്ധവിമാന നിരകൾ വിരമിക്കും. മിഗ്-29, മിറാഷ് 2000 എന്നിവ 2030 ആകുമ്പോഴേക്കും സേനയിൽനിന്ന് ഒഴിവാക്കി തുടങ്ങും. ഈ കുറവ് നികത്താനായി റഫാൽ, തേജസ് എംകെ-II എന്നിവയെ വ്യോമസേനയുടെ നട്ടെല്ലായ നിലനിർത്തും. 2040-ഓടെ 200 റഫാൽ വിമാനങ്ങൾ, 180 തേജസ് എംകെ-1എ, 120 തേജസ് എംകെ-കക വിമാനങ്ങൾ, നവീകരിച്ച 200 സുഖോയ്-30 എംകെഐ, അഞ്ചാം തലമുറ വിമാനമായ എഎംസിഎയുടെ ആദ്യ എന്നീ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി മാറുമെന്നാണ് വിവരം.
Content Highlights: India plans to acquire additional Rafale fighter jets from France to enhance its Air Force`s squadron strength and counter border threats. Learn more about the expansion.
Published: 15 Jan 2026, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented