ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച ആന്റി-സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന്റെ പേരിലുള്ള ആന്ത്രോത്ത് അന്തര്‍വാഹിനി വേധ യുദ്ധക്കപ്പലാണ് സേനയ്ക്ക് കൈമാറിയത്. ഇന്ത്യന്‍മഹാസമുദ്രത്തില്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ സഹായിക്കുന്നതാണിത്.

To advertise here,

കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സാണ് നിര്‍മിച്ചത്. എട്ട് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍-ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ രണ്ടാമത്തേതാണിത്. പ്രതിരോധ നിര്‍മാണരംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 

ഏകദേശം 77 മീറ്റര്‍ നീളമുള്ള കപ്പല്‍ ഡീസല്‍ എന്‍ജിന്‍-വാട്ടര്‍ജെറ്റ് സംയോജനത്തിലൂടെ പ്രവര്‍ത്തിക്കുന്ന വലിയ യുദ്ധക്കപ്പലാണ്. ആധുനിക സാങ്കേതികവിദ്യയുള്ള ലഘു ടോര്‍പിഡോകളും ആഭ്യന്തരമായി വികസിപ്പിച്ച ആന്റി-സബ്മറൈന്‍ റോക്കറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 80 ശതമാനത്തില്‍ കൂടുതലും ആഭ്യന്തരഘടകങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്.