തിരുവനന്തപുരം: ആധുനിക യുദ്ധമുഖത്തെ ഡ്രോണുകളുടെ ഭീഷണി നേരിടാൻ വ്യോമ ലേസർപ്രതിരോധം സജ്ജമാക്കാനൊരുങ്ങി രാജ്യം. അഞ്ചുകിലോമീറ്റർ പരിധിക്കുള്ളിൽ ഡ്രോണുകളെ തകർക്കാൻ കഴിയുന്ന ലേസർ ആയുധം തദ്ദേശീയ ഹെലികോപ്‌റ്ററിൽ മൂന്നുവർഷത്തിനുള്ളിൽ സജ്ജമാക്കും. എച്ച്.എ.എൽ. നിർമിച്ച ലഘു യുദ്ധഹെലികോപ്റ്റർ ധ്രുവ്, രുദ്ര എന്നിവയിലായിരിക്കും ഇവ ഒരുക്കുക.
ഡി.ആർ.ഡി.ഒ. വിജയകരമായി പരീക്ഷിച്ച 30 കിലോവാട്ട് ശേഷിയുള്ള ആയുധമാണിത്. ലേസർ രശ്മികളെ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ചായിരിക്കും ഡ്രോണുകളെ തകർക്കുക.
ഡി.ആർ.ഡി.ഒ.യുടെ ഹൈദരാബാദിലെ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് സെന്ററും ദെഹ്‌റാദൂണിലെ ഇൻസ്ട്രുമെന്റ്‌സ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ചേർന്നാണ് സംവിധാനം ഒരുക്കുന്നത്. ഹെലികോപ്റ്ററിന് അടിയിൽ ഘടിപ്പിക്കുന്ന 180 കിലോഗ്രാം ഭാരമുള്ള പോഡിനുള്ളിലായിരിക്കും ലേസർ ആയുധങ്ങളും സെൻസറും.
രണ്ടുവർഷത്തിനുള്ളിൽ ആദ്യമാതൃക നിർമിച്ച് യോഗ്യതാസർട്ടിഫിക്കറ്റ് നേടും. ലേസർ ആയുധങ്ങൾക്ക് ചെലവ് കുറവാണ്. ഓപ്പറേഷൻ സിന്ദൂർ സഘർഷത്തിൽ പാകിസ്താൻ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
നേട്ടങ്ങൾ
- അതിവേഗത്തിൽ ഡ്രോണുകളും ആളില്ലാവിമാനങ്ങളും തകർക്കും
- കുറഞ്ഞ ചെലവ്
- രാത്രിയിലും പകലും പ്രവർത്തിക്കും
- ശബ്ദമില്ലാതെ ആക്രമണം
ലേസർ വ്യോമപ്രതിരോധമുള്ള രാജ്യങ്ങൾ
- അമേരിക്ക, ഇസ്രായേൽ, ചൈന, റഷ്യ
Content Highlights: India is developing an indigenous 30kW laser air defense system, engineered by DRDO, to be mounted on HAL helicopters like Dhruv and Rudra within three years. This low-cost, silent technology will effectively neutralize drones and unmanned aerial vehicles within a 5-kilometer radius during day and night operations. Positioned inside a 180 kg pod, this breakthrough places India alongside global defense powers like the US, Israel, China, and Russia in laser warfare capabilities.
Published: 23 Oct 2026, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented