ഓക്ലന്‍ഡ്: രണ്ടാം ഏകദിനത്തിനിടെ ഡി.ആര്‍.എസില്‍ വിരാട് കോലിക്ക് ഉപദേശവുമായി യുസ്വേന്ദ്ര ചാഹല്‍. ന്യൂസീലന്‍ഡ് ബാറ്റുചെയ്യുമ്പോള്‍ ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ പന്ത് മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പാഡില്‍ തട്ടിയപ്പോള്‍ ശക്തമായി അപ്പീല്‍ ചെയ്തു. അമ്പയര്‍ ഔട്ട് നല്‍കിയില്ല. ഡി.ആര്‍.എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) നല്‍കണമെന്ന താത്പര്യത്തിലായിരുന്നു ശര്‍ദ്ദുല്‍.  

സംശയത്തിലായിരുന്ന കോലി കീപ്പര്‍ കെ.എല്‍. രാഹുലിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും അഭിപ്രായം തേടി. ചാഹലിന്റെ നിര്‍ദേശമനുസരിച്ച് ഡി.ആര്‍.എസ്. നല്‍കേണ്ടെന്ന് തീരുമാനിച്ചു. ടെലിവിഷന്‍ റീപ്ലേയില്‍ അത് ഔട്ട് ആയിരുന്നില്ലെന്ന് വ്യക്തമായി.

ഡി.ആര്‍.എസിന് പോകുന്നതില്‍ കൃത്യമായ തീരുമാനമെടുക്കുന്ന എം.എസ് ധോനിയുടെ പിന്‍ഗാമി ചാഹലെന്നാണ് ചില ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചാഹലിനെ അഭിനന്ദിച്ചു. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ ചാഹല്‍ ന്യൂസീലന്‍ഡിനെതിരേ മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി മൂന്നു നിര്‍ണായക വിക്കറ്റുകള്‍ ചാഹല്‍ വീഴ്ത്തി. 

Content Highlights: Yuzvendra Chahal helps Virat Kohli New Zealand vs India