ന്യൂഡല്‍ഹി: ടെന്നീസില്‍ നിന്ന് വിരമിച്ച ഇതിഹാസം റോജര്‍ ഫെഡററുടെയും അവസാന മത്സരത്തില്‍ അദ്ദേഹത്തിനൊപ്പം കണ്ണീര്‍ പൊഴിക്കുന്ന റാഫേല്‍ നദാലിന്റെയും ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ താരം വിരാട് കോലി കുറിച്ചു, 'ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരമായ കായിക ചിത്രം'. ലേവര്‍ കപ്പില്‍ കരിയറിലെ അവസാന മത്സരത്തിനു പിന്നാലെ കണ്ണീരോടെ കോര്‍ട്ടില്‍ നില്‍ക്കുന്ന ഫെഡററുടെയും അദ്ദേഹത്തെ നോക്കി കണ്ണീരടക്കാന്‍ പാടുപെടുന്ന നദാലിന്റെയും ചിത്രം ഇന്ന് ലോക കായികപ്രേമികളെ ഒന്നാകെ കണ്ണീരണിയിച്ചിരുന്നു. ഈ ചിത്രമാണ് കോലി പങ്കുവെച്ചത്.
'എതിരാളികള്‍ക്ക് പരസ്പരം ഇതുപോലെ തോന്നുമെന്ന് ആരാണ് കരുതിയത്. അതാണ് കായികരംഗത്തിന്റെ സൗന്ദര്യം. ഇതെനിക്ക് എക്കാലത്തെയും സുന്ദരമായ കായിക ചിത്രമാണ്. നിങ്ങള്‍ക്കായി ഒരു കൂട്ടാളി കണ്ണീര്‍ പൊഴിക്കുമ്പോള്‍, ദൈവം തന്ന കഴിവ് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനായത് എന്തുകൊണ്ടാണ് നിങ്ങള്‍ തിരിച്ചറിയും. മറ്റൊന്നുമില്ല ഈ രണ്ടു പേരോടും ബഹുമാനം മാത്രം', ചിത്രം പങ്കുവെച്ച് കോലി കുറിച്ചു.
ഫെഡററുടെ അവസാന ടെന്നീസ് മത്സരത്തില്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നതായിരുന്നു നദാല്‍. ലേവര്‍ കപ്പിനുശേഷം വിരമിക്കുമെന്ന് ഫെഡറര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പ് ടീമിനായി ഇരുവരും നീലക്കുപ്പായമണിഞ്ഞ് ഒന്നിച്ച് കളിച്ചു. എന്നാല്‍ ലോകടീമിനായി ഒന്നുചേര്‍ന്ന ഫ്രാന്‍സിസ് ടിയാഫോയും ജാക്ക് സോക്കു സഖ്യത്തോട് തോല്‍ക്കാനായിരുന്നു ഫെഡററുടെയും നദാലിന്റെയും വിധി.
കളിക്കളത്തില്‍ ഫെഡററുടെ ഏറ്റവും വലിയ എതിരാളികളില്‍ ഒരാളായിരുന്നു നദാല്‍. എന്നാല്‍, കളത്തിനു പുറത്ത് ഇരുവരും നല്ല ആത്മബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ഫെഡററുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ സമയത്ത് പലപ്പോഴും നദാലും കണ്ണീര്‍ തുടയ്ക്കുന്നത് കാണാമായിരുന്നു.
Content Highlights: Virat Kohli shares picture of Rafael Nadal Crying Alongside Roger Federer
Published: 24 Sept 2022, 10:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented