ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ അവിശ്വസനീയ പ്രകടനവുമായി ബ്രിട്ടീഷ് താരം ആൻഡി മറെ. ഒന്നാം റൗണ്ടിൽ രണ്ട് സെറ്റിന് പിന്നിൽ നിന്നശേഷം തിരിച്ചടിക്കുകയായിരുന്നു മറെ. ജപ്പാനീസ് താരം യോഷിഹിറ്റോ നിഷിയോകയുമായുള്ള പോരാട്ടം അഞ്ചു മണിക്കൂർ നീണ്ടുനിന്നു.

To advertise here,

ആദ്യ രണ്ട് സെറ്റ് 6-4,6-4ന് ജപ്പാൻ താരം സ്വന്തമാക്കി. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ടൈബ്രേക്കറിലൂടെ തിരിച്ചടിച്ച മറ നാലാം സെറ്റിലും ഈ പോരാട്ടവീര്യം ആവർത്തിച്ചു. അഞ്ചാം സെറ്റ് 6-4ന് സ്വന്തമാക്കി ബ്രിട്ടീഷ് താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്കോർ: 6-4,6-4,6-7,6-7.4-6.

യു.എസ് ഓപ്പണിൽ ആറു തവണ ചാമ്പ്യയായ സെറീന വില്ല്യംസ് 96-ാം റാങ്കുകാരി ക്രിസ്റ്റി അഹ്നെ മറികടന്ന് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീന വില്ല്യംസിന്റൈ വിജയം. സ്കോർ: 7-5,6-3.

ബ്രിട്ടീഷ് താരവും ഒമ്പതാം സീഡുമായ യോഹാന കോന്റൈ, 10-ാം സീഡായ സ്പാനിഷ് താരം ഗബ്രിന മുഗുരുസ, ബെൽജിയത്തിന്റെ 16-ാം സീഡ് എൽസി മെർട്ടൻസ, ബെലാറസ് താരം വിക്ടോറിയ അസരങ്കെ എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

അതേസമയം വെറ്ററൻ താരം കിം ക്ലൈസ്റ്റേഴ്സും വീനസ് വില്ല്യംസും ആദ്യ റൗണ്ടിൽതന്നെ പുറത്തായി. 20-ാം സീഡ് ചെക് താരം കരോലിന മുച്ചോവയാണ് വീനസിനെ തോൽപ്പിച്ചത്. അതേസമയം െൈവൽഡ് കാർഡുമായി എത്തിയ ക്ലൈസ്റ്റേഴ്സിനെ 21-ാം സീഡ് റഷ്യൻ താരം എക്തറീന അലക്സാൻഡ്രോവയ്ക്കാണ് പരാജയപ്പെടുത്തിയത്.

Content Highlights: US Open Tennis Andy Murray Venus Williams Kim Clijsters