ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ഹാട്രിക് കിരീടമെന്ന ലക്ഷ്യം തകർന്നതോടെ കടുത്ത നിരാശ പ്രകടപ്പിച്ച് ബെലാറസ് താരം ആര്യാന സബലേങ്ക. ഫൈനലിൽ എലേന റൈബക്കിനയോട് പരാജയപ്പെട്ടതിന് പിന്നാലെ റാക്കറ്റ് എറിഞ്ഞുടച്ചാണ് സബലേങ്ക നിരാശ പ്രകടിപ്പിച്ചത്. തന്റെ വീഡിയോ പകർത്താൻ ശ്രമിച്ച ക്യാമറപേഴ്‌സണോട് ദേഷ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും യുഎസ് ഓപ്പൺ കിരീടം നേടിയ സബലേങ്കയുടെ മുന്നിലുണ്ടായിരുന്നത് അപൂർവ്വമായ ഹാട്രിക് കിരീടമെന്ന നേട്ടമായിരുന്നു. എന്നാൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ റൈബക്കിന, സബലേങ്കയെ വീഴ്ത്തി. അവസാന സെറ്റിൽ സബലേങ്കയ്ക്ക് ഒരവസരവും നൽകാതെയാണ് റൈബക്കിന വിജയിച്ചത്. ഇതോടെ 90 ആഴ്ച്ചകളായി താൻ കൈവശം വെച്ചിരുന്ന ലോക ഒന്നാം നമ്പർ സ്ഥാനവും സബലേങ്കയ്ക്ക് നഷ്ടമായി.
ഈ ടൂർണമെന്റിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൽ പഠിച്ചുവെന്നും കൂടുതൽ ശക്തയായി തിരിച്ചുവരുമെന്നും സബലേങ്ക മത്സരശേഷം പ്രതികരിച്ചു. യുഎസിലെ കാണികൾ വലിയ പിന്തുണയാണ് നൽകിയതെന്നും താൻ ഒരു യുഎസ്‌കാരിയാണെന്ന് പോലും ഒരു ഘട്ടത്തിൽ തോന്നിപ്പോയിരുന്നെന്നും സബലേങ്ക കൂട്ടിച്ചേർത്തു.
Content Highlights: Elena Rybakina defeated defending champion Aryna Sabalenka 6-4, 5-7, 6-2 in the US Open final., Sabalenka lost her world number one ranking after holding it for 99 weeks., Sabalenka expressed frustration on court but vowed to come back stronger., Sabalenka praised the US Open crowd support and challenged Rybakina to match her 99-week top-ranking run.
Published: 13 Sept 2026, 09:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented