ന്യൂയോര്‍ക്ക്: ഇത്തവണത്തെ യു.എസ്. ഓപ്പണില്‍ പ്രമുഖ താരങ്ങള്‍ക്ക് ആദ്യ റൗണ്ടില്‍ തന്നെ തിരിച്ചടികള്‍ നേരിടുന്നത് പതിവാകുന്നു. രണ്ട് തവണ ജേതാവായ ജപ്പാന്റെ നവോമി ഒസാക്കയും യു.എസ്. ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കയുടെ ഡാനിയെല്ലെ കോളിന്‍സാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6, 6-3) ഒസാക്കയെ പരാജയപ്പെടുത്തിയത്.
കരിയറില്‍ ഇതുവരെ നാലു തവണ ഏറ്റുമുട്ടിയതില്‍ ഒസാക്കയ്ക്കെതിരായ കോളിന്‍സിന്റെ ആദ്യ ജയമാണിത്. നേരത്തെ ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണിലും ഒസാക്ക ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഇതോടെ റാങ്കിങ്ങില്‍ 44-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ വനിതാ സിംഗിള്‍സിലെ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ എമ്മ റാഡുകാനുവും പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.
Content Highlights: US Open 2022 Naomi Osaka knocked out after first round defeat
Published: 31 Aug 2022, 02:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented