ബാങ്കോക്ക്; തോമസ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ഇന്ത്യ. മലേഷ്യയെ (3-2) തോല്‍പ്പിച്ച് ഇന്ത്യന്‍ പുരുഷ ടീം സെമിഫൈനലിലേക്ക് മുന്നേറി. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ മെഡലുറപ്പിച്ചു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമിഫൈനലിലേക്ക് പ്രവേശിക്കുന്നത്. 

To advertise here,

മലയാളി താരം എച്ച് എസ് പ്രണോയി മലേഷ്യന്‍ താരം ലിയോംഗ് ജുനോയെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സെമിഫൈനലിലേക്ക് കടന്നത്. നേരിട്ടുളള ഗെയിമുകള്‍ക്കാണ് മലേഷ്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. 21-13, 21-8 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ ചരിത്രവിജയം. 

1979 ന് ശേഷം ഇന്ത്യ തോമസ് കപ്പില്‍ സെമിഫൈനലില്‍ എത്തിയിട്ടില്ല. നേരത്തേ 1952,1955, 1979 വര്‍ഷങ്ങളിലാണ് ഇന്ത്യ സെമിയിലെത്തിയത്. ക്വാളിഫൈയിംഗ് ഫോര്‍മാറ്റിലെ മാറ്റങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ മെഡല്‍ നേടുന്നത്.