ബാങ്കോക്ക്: തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ പുറത്തായി ഇന്ത്യയുടെ പി.വി സിന്ധു.

To advertise here,

ശനിയാഴ്ച നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ചൈനയുടെ ചെന്‍ യുഫെയോടാണ് സിന്ധു തോറ്റത്. ബാങ്കോക്കിലെ ഇംപാക്റ്റ് അരീനയില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു (17-21, 16-21) സിന്ധുവിന്റെ തോല്‍വി. ചെന്‍ യുഫെയ്‌ക്കെതിരേ നടന്ന കഴിഞ്ഞ 11 മത്സരങ്ങളില്‍ സിന്ധുവിന്റെ അഞ്ചാം തോല്‍വിയാണിത്. 

സിന്ധുവും കൂടി പുറത്തായതോടെ തായ്ലന്‍ഡ് ഓപ്പണിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. സൈന നേവാള്‍, തോമസ് കപ്പ് ജേതാവ് എച്ച്.എസ് പ്രണോയ് എന്നിവര്‍ നേരത്തെ പുറത്തായപ്പോള്‍ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പിന്മാറിയിരുന്നു. 

നേരത്തെ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്തായിരുന്നു സിന്ധുവിന്റെ സെമി പ്രവേശനം.