ബാങ്കോക്ക്: തായ്ലാന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാത്വിക്സായ്രാജ് റങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍. ചൈനയുടെ ലുമിങ്-ചെ-ടാങ് കൈവെയ് സഖ്യത്തെ സെമിഫൈനലില്‍ അനായാസം മറികടന്നു. ലോക 80-ാം നമ്പര്‍ സഖ്യത്തെ 21-11, 21-12 സ്കോറുകള്‍ക്കാണ് തോല്‍പ്പിച്ചത്. മത്സരം 35 മിനിറ്റില്‍ അവസാനിച്ചു.
മത്സരത്തിന്റെ ഒരു ഘട്ടത്തിലും ചൈനീസ് സഖ്യം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. ആദ്യഘട്ടം മുതല്‍ത്തന്നെ ഇന്ത്യന്‍ സഖ്യം മൂര്‍ച്ചയുള്ള ആക്രമണം നടത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. രണ്ടാം ഗെയിമില്‍ 4-4, 6-6 എന്നീ സമനില ഘട്ടങ്ങള്‍ കണ്ടെങ്കിലും അവസാനത്തില്‍ ജയം ഇന്ത്യക്കൊപ്പം നിന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലോക മൂന്നാം നമ്പറായ ഇന്ത്യന്‍ സഖ്യം ചൈനയുടെ തന്നെ ചെന്‍ബോ യാങ്-ലിയു യി സഖ്യത്തെ നേരിടും. അഞ്ചുവര്‍ഷം മുന്‍പ് 2019-ല്‍ തായ്ലാന്ഡില്വെച്ചാണ് സാത്വിക്-ചിരാഗ് സഖ്യം തങ്ങളുടെ കന്നി സൂപ്പര്‍ 500 കിരീടം നേടിയത്. അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ തനിഷ കാര്സ്റ്റോ-അശ്വിനി പൊന്നപ്പ സഖ്യത്തിന് ഇന്ന് സെമിഫൈനലുണ്ട്. തായ്ലാന്ഡ് സഖ്യവുമായിട്ടാണ് ഏറ്റുമുട്ടല്‍.
Content Highlights: satwiksairaj chirag shetty pair entered thailand open final
Published: 18 May 2024, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented