ലണ്ടന്‍: 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടം മോഹിച്ച് വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കാനിറങ്ങിയ ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിന് കനത്ത തിരിച്ചടിയാണ് ഫൈനലില്‍ ലഭിച്ചത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍ക്കരാസിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ജോക്കോവിച്ച് കണ്ണീരോടെയാണ് കോര്‍ട്ട് വിട്ടത്.
മത്സരത്തിനിടെ പിഴവുവരുത്തിയതിനെത്തുടര്‍ന്ന് ജോക്കോവിച്ച് ദേഷ്യം കൊണ്ട് സ്വന്തം റാക്കറ്റ് നെറ്റ് പോസ്റ്റില്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് സെര്‍ബിയന്‍ താരത്തിന് വമ്പന്‍ പിഴ ചുമത്തിയിരിക്കുകയാണ് അധികൃതര്‍.
8000 അമേരിക്കന്‍ ഡോളറാണ് (ഏകദേശം ആറരലക്ഷം രൂപ) പിഴയായി നല്‍കേണ്ടത്. ടെന്നീസ് ചരിത്രത്തില്‍ ഒരു താരം പിഴയായി ഒടുക്കുന്ന ഏറ്റവും വലിയ തുകകളിലൊന്നാണിത്. ജോക്കോവിച്ച് ഇതിനുമുന്‍പും കോര്‍ട്ടിലെ ഇത്തരം പെരുമാറ്റത്തിനെത്തുടര്‍ന്ന് പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അഞ്ചുസെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ജോക്കോവിച്ച് പരാജയം സമ്മതിച്ചത്.
Content Highlights: Novak Djokovic Gets 'Record' Fine For Shattering Racquet In Wimbledon Final
Published: 18 Jul 2023, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented