ന്യൂയോര്‍ക്ക്: അട്ടിമറിക്കഥകള്‍ക്ക് അവസാനമില്ലാതെ ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍. സ്‌പെയിനിന്റെ മൂന്നാം സീഡ് കാര്‍ലോസ് അല്‍ക്കരാസിനു പിന്നാലെ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വീണു. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ താരം അലെക്‌സി പോപിറിനാണ് നാലു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ (4-6, 4-6, 6-2, 4-6) ജോക്കോവിച്ചിനെ അട്ടിമറിച്ചത്. മൂന്നു മണിക്കൂറും 19 മിനിറ്റും മത്സരം നീണ്ടു.
18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജോക്കോവിച്ച് യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിനുമുമ്പേ പുറത്താകുന്നത്. ഇതോടെ 2017-ന് ശേഷം ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം പോലുമില്ലാതെ ജോക്കോവിച്ചിന് ഈ വര്‍ഷം അവസാനിപ്പിക്കേണ്ടതായും വരും.
ഇക്കഴിഞ്ഞ മാര്‍ച്ചിനു ശേഷം തന്റെ ആദ്യ ഹാര്‍ഡ്‌കോര്‍ട്ട് ടൂര്‍ണമെന്റിനിറങ്ങിയ ജോക്കോ, പോപിറിനെതിരേ തുടക്കത്തില്‍ തന്നെ താളംകണ്ടെത്താന്‍ ബുദ്ധിമുട്ടി. ഇതോടെ ആദ്യ രണ്ടു സെറ്റുകളും താരത്തിന് നഷ്ടമാകുകയും ചെയ്തു. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ ഇത്തരത്തില്‍ എട്ടുതവണ ആദ്യ രണ്ട് സെറ്റുകളും നഷ്ടമായ ശേഷം തിരിച്ചുവന്ന ചരിത്രമുള്ള ജോക്കോയ്ക്ക് പക്ഷേ ഇത്തവണ ആ ചരിത്രം ആവര്‍ത്തിക്കാനായില്ല.
നേരത്തേ ഡച്ച് താരം ബോടിക് വാന്‍ ഡെ സാന്‍ഷുല്‍പ്പാണ് ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങളുമായി എത്തിയ കാര്‍ലോസ് അല്‍ക്കരാസിനെ രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയത്. 1973-ന് ശേഷം ഇതാദ്യമായാണ് യുഎസ് ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡും മൂന്നാം സീഡുമായ താരങ്ങള്‍ നാലാം റൗണ്ടിന് മുമ്പ് പുറത്താകുന്നത്.
Content Highlights: novak djokovic fails to reach us open 4th round for 1st time in 18 years
Published: 31 Aug 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented