നെവാഡ: ഫോർമുല വൺ കാറോട്ടമത്സരത്തിലെ ലാസ് വെഗാസ് ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പൻ ജേതാവ്.
പോൾ പൊസിഷൻ സ്വന്തമാക്കിയിരുന്ന വെസ്റ്റാപ്പൻ ഒന്നാമതായി ഫിനിഷ് ചെയ്തു. മക്ലാരന്റെ ലാൻഡോ നോറിസ്, ഓസ്‌കർ പിയാസ്ട്രി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ലോകചാമ്പ്യൻ മെഴ്‌സിഡസിന്റെ കിമി അന്റോണെല്ലി നാലാമതാണ്.
സീസണിലെ വെസ്റ്റാപ്പന്‍റെ നാലാം ഗ്രാൻപ്രീ വിജയമാണിത്. നേരത്തേ ബഹ്‌റൈൻ ഗ്രാൻപ്രീ, സിംഗപ്പുർ ഗ്രാൻപ്രീ, മെക്‌സിക്കൻ ഗ്രാൻപ്രീ എന്നിവയിൽ വെസ്റ്റാപ്പൻ ജേതാവായിരുന്നു. നേരത്തേ മെക്‌സിക്കൻ ഗ്രാൻപ്രിയോടെ മെഴ്‌സിഡസിന്റെ കിമി ആന്റോണെല്ലി ഫോർമുല വൺ ലോക ചാമ്പ്യൻപട്ടം ഉറപ്പിച്ചിരുന്നു. മെക്‌സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. ഒൻപത് ഗ്രാൻപ്രീകളിലാണ് കിമി അന്റോണെല്ലി വിജയിച്ചത്. മെഴ്‌സിഡസിന്റെ ജോർജ് റസ്സലും മക്ലാരന്റെ ലാൻഡോ നോറിസും മൂന്ന് വീതം ഗ്രാൻപ്രീകളിൽ വിജയിച്ചു.
കിമി ആന്റോണെല്ലിയെ മറികടന്നാണ് ലാസ് വെഗാസ് ഗ്രാൻപ്രീയിൽ വെസ്റ്റാപ്പന് പോൾ പൊസിഷൻ സ്വന്തമാക്കിയിരുന്നത്. റേസിൽ ഏറ്റവും വേഗമേറിയ സമയംകുറിച്ചെങ്കിലും ഗ്രിഡ് പെനാൽറ്റി (അഞ്ചുസ്ഥാനങ്ങൾ പിന്നിലേക്ക് മാറും) ശിക്ഷ ലഭിച്ചു. തൊട്ടുപിന്നിലുണ്ടായിരുന്ന റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പന് പോൾ പൊസിഷൻ ലഭിക്കുകയായിരുന്നു.
Content Highlights: Max Verstappen won the Las Vegas Grand Prix 2026 from pole position
Published: 22 Nov 2026, 12:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented