ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ തകർപ്പൻ വിജയത്തോടെ ക്വാർട്ടർ ഫൈനലിലെത്തി ഇന്ത്യയുടെ ജദുമണി സിങ്. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ പാകിസ്താന്റെ സുമമ റഹ്‌മാനെ 5-0ത്തിന് തകർത്തായിരുന്നു ജദുമണിയുടെ മുന്നേറ്റം. കാർഗിൽ വിജയ് ദിവസിലെ ഈ വിജയം കാർഗിൽ യുദ്ധത്തിലെ ധീരജവാൻമാർക്ക് സമർപ്പിക്കുന്നുവെന്ന് മത്സരശേഷം ജദുമണി വ്യക്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച സാങ്കേതിക മികവും സംയമനവും പാലിച്ചാണ് ആർമി ബോക്‌സറായ 22-കാരൻ മുന്നോട്ടുപോയത്. ഇന്ത്യൻ താരത്തിന്റെ വേഗതയുള്ള ആക്രമണങ്ങളിൽ പാക് താരം പലപ്പോഴും പതറി. ഒരു ഘട്ടത്തിൽ ജദുമണിയുടെ പഞ്ചിനെ തുടർന്ന് പാക് താരത്തിന് റഫറി സ്റ്റാന്റിങ് കൗണ്ട് വരെ നൽകേണ്ടി വന്നു. ജദുമണിയുടെ പ്രകടനത്തെ എല്ലാ ജഡ്ജിമാരും അനുകൂലിച്ചതോടെ 5-0ത്തിന് ക്വാർട്ടറിലെത്തി.
കഴിഞ്ഞ വർഷം നോയിഡയിൽ നടന്ന ലോക ബോക്‌സിങ് കപ്പ് ഫൈനലിൽ 50 കിലോഗ്രാം വിഭാഗത്തിൽ ജദുമണി വെള്ളി നേടിയിരുന്നു. അതിനുശേഷം ഈ സീസണിൽ 55 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയ ജദുമണി ടൂർണമെന്റിലുടനീളം മികച്ച ഫോമിലാണ് മത്സരിച്ചത്.
Content Highlights: Jadumani Singh secured a 5-0 unanimous victory over Pakistan's Sumama Rehman., The win occurred on Kargil Vijay Diwas, prompting a tribute to Indian war heroes., Jadumani advances to the 55kg quarterfinals in the Glasgow Commonwealth Games., India's boxing contingent remains strong with consecutive dominant performances.
Published: 27 Jul 2026, 01:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented