ലൂസെയ്ൻ: മികച്ച ഹോക്കി കളിക്കാരന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളിതാരം പി.ആർ. ശ്രീജേഷും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ഇടംപിടിച്ചു. മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനാണ് ശ്രീജേഷിനെ പരിഗണിക്കുന്നത്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു. ഹർമൻപ്രീത് ഒളിമ്പിക്സിലെ ടോപ് സ്കോറർ (10) ആയി.

To advertise here,

നെതർലൻഡ്സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോൾ, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്.

പിർമിൻ ബ്ലാക് (നെതർലൻഡ്സ്), ലൂയിസ് കാൾസാഡോ (സ്പെയിൻ), ജീൻ പോൾ ഡാൻബെർഗ് (ജർമനി), തോമസ് സാന്റിയാഗോ (അർജന്റീന) എന്നിവരും ഗോൾകീപ്പർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ട്. വിദഗ്ധ സമിതിയും കളിക്കാരും മാധ്യമപ്രവർത്തകരും ദേശീയ ഹോക്കി അസോസിയേഷനുകളും ഉൾപ്പെട്ട വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.