നഗോയ: ഇന്ത്യൻ വനിതാ ടീം ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നിസ് ടീമിനത്തിൽ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ തായ്‌ലൻഡിനെയാണ് ഇന്ത്യ തോൽപിച്ചത്. സ്‌കോർ: 3-2. ക്വാർട്ടറിൽ ഉത്തര കൊറിയയാണ് ഇന്ത്യയുടെ എതിരാളി.

To advertise here,

ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീജ അകുല തായ്‌ലൻഡിന്റെ ഒറാവാൻ പാരാനാംഗിനോട് പരാജയപ്പെട്ടു. ‌ആദ്യ രണ്ട് ഗെയിമുകളും സ്വന്തമാക്കിയ ശേഷമാണ് ശ്രീജ തോൽവി വഴങ്ങിയത്. പിന്നീട് മൂന്ന് ഗെയിമുകളും സ്വന്തമാക്കിയ തായ്​ലൻഡ് താരം ശക്തമായി തിരിച്ചുവന്നു.

സ്കോർ: 7-11, 1-11, 11-9, 11-6, 12-10. രണ്ടാം സിംഗിൾസിൽ യശസ്വിനി തായ്‌ലൻഡിന്റെ സുതാസിനി സവെത്തഭട്ടിനെ പരാജയപ്പെടുത്തി ഇന്ത്യയെ ഒപ്പമെത്തിച്ചു. സ്‌കോർ: 11-8, 5-11, 7-11, 11-9, 11-9. എന്നാൽ, മൂന്നാം സിംഗിൾസിൽ ദിയ ചിതാലെ ജിന്നിപ സവേത്താഭട്ടിനോട് പരാജയപ്പെട്ടതോടെ തായ്‌ലൻഡിന് ലീഡായി. സ്‌കോർ : 11-7, 5-11, 7-11, 11-7, 13-11.

നാലാം സിംഗിൾസിൽ യശ്വിസിനി വീണ്ടും മത്സരം ഒപ്പത്തിനൊപ്പമാക്കി. പാരാംഗിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ഇന്ത്യൻ താരം തോൽപ്പിച്ചത്. അവസാനമത്സരത്തിൽ ശ്രീജ, തായ്‌ലൻഡിന്റെ സുതാസിനിയെ കീഴടക്കിയതോടെ ഇന്ത്യക്ക് ക്വാർട്ടർ ഉറപ്പായി.