ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍.

To advertise here,

ശനിയാഴ്ച നടന്ന സെമിയില്‍ മലേഷ്യയുടെ തേ യോങ്ങിനെ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം. 

ആദ്യം ഗെയിം 19-21 ന് നഷ്ടമായ ശേഷം തുടര്‍ന്നുള്ള ഗെയിമുകള്‍ 21-16, 21-12 എന്ന നിലയില്‍ സ്വന്തമാക്കിയായിരുന്നു ലക്ഷ്യയുടെ വിജയം. 

ഞായറാഴ്ച സിംഗപ്പുരിന്റെ ലോക ചാമ്പ്യന്‍ ലോ കീന്‍ യു ആണ് ഫൈനലില്‍ ലക്ഷ്യയുടെ എതിരാളി.

Content Highlights: india Open 2022 Lakshya Sen beats Ng Tze Yong to enter final